ഭാഷയെന്തിന്​ പ്രതിഷേധത്തിന്​...

തിരുവനന്തപുരം: ഭാഷയില്ലെങ്കിലും കടുത്തതായിരുന്നു അവരുടെ പ്രതിഷേധം, തീവ്രമായിരുന്നു ആ സ്നേഹപ്രകടനം. മുദ്രാവാക്യം കൈകളുടെ ആംഗ്യത്തിലൂടെ വാനോളമെത്തി. സദാ മുഖരിതമായ സെക്രേട്ടറിയറ്റ് നടയിലാണ് പ്രതിഷേധം പുതിയ ഭാഷയിലൂടെ കത്തിപ്പടർന്നത്. ചെെന്നെയിൽ 11 വയസ്സുള്ള ബാലികയെ പീഡിപ്പിച്ച കുറ്റവാളികളെ അറസ്റ്റ് ചെയ്ത് വിചാരണ നടത്തണമെന്നാവശ്യപ്പെട്ട് ബധിര കൂട്ടായ്മ പ്രവർത്തകരാണ് പ്ലക്കാർഡുയർത്തി സെക്രട്ടേറിയറ്റിന് മുന്നിലെത്തിയത്. കൂട്ടായ്മ ചെയർമാൻ കുര്യാത്തി ഷാജി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടക​െൻറ പ്രസംഗം ആംഗ്യഭാഷയിലൂടെ പരിഭാഷപ്പെടുത്തി. ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നെത്തിയവർ ഏറെക്കാലത്തിനു ശേഷം കണ്ടു മുട്ടുകയായിരുന്നു. അതിനാൽ, പരിചയം പുതുക്കാനും വിശേഷം പങ്കിടാനും ഇവർ പ്രതിഷേധവേദി ഉപയോഗപ്പെടുത്തി. ആംഗ്യവിക്ഷേപങ്ങളിലൂടെയുള്ള സ്നേഹപ്രകടനം പൊലീസുകാരുടെ പോലും ശ്രദ്ധയാകർഷിച്ചു. മറ്റു സമരക്കാരെപ്പോലെ തന്നെ പ്രസംഗങ്ങൾക്ക് കുറവുണ്ടായില്ല. നേതാക്കളായ ഷൺമുഖൻ, ഷാനവാസ് ഖാൻ, അനിൽകുമാർ, മധുസൂദനൻ, വിജയം, ലീന തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.