കെ.എസ്​.ആർ.ടി.സി പെൻഷൻ മുടങ്ങില്ല -മന്ത്രി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് പെൻഷൻ വിതരണത്തിന് സഹകരണ മേഖലയിൽനിന്ന് പണം നൽകുന്നതിന് തടസ്സമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കെ.എസ്.ആർ.സി-സർക്കാർ-സഹകരണ സംഘം എന്നിവർ ചേർന്ന് നേരത്തേ കരാർ പുതുക്കണം. ഇതിനു പുറമെ നേരത്തേ നൽകിയ 200 കോടി രൂപയും ലഭിക്കണം. ഇതിനൊന്നും തടസ്സമില്ലെന്ന് മന്ത്രി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കേരള ബാങ്ക് രൂപവത്കരണവുമായി സർക്കാർ മുന്നോട്ട് പോകുകയാണ്. റിസർവ് ബാങ്ക് ചോദിച്ച വിശദീകരണങ്ങൾ നൽകിയിട്ടുണ്ട്. അടുത്ത മാസമാദ്യം വീണ്ടും റിസർവ് ബാങ്ക് പ്രതിനിധികളെ കാണുന്നുണ്ട്. ചിങ്ങം ഒന്നിന് പ്രഖ്യാപനം നടത്താൻ കഴിയുമോയെന്ന് ശ്രമിക്കുന്നതായും അേദ്ദഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.