തിരുവനന്തപുരം: സംസ്ഥാനത്തെ 18 ലക്ഷം കർഷകർക്ക് സോയിൽ ഹെൽത്ത് കാർഡുകൾ വരുന്ന മാർച്ചിനുള്ളിൽ വിതരണം ചെയ്യുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ. പാറോട്ടുകോണം സെൻട്രൽ സോയിൽ അനലിറ്റിക്കൽ ലബോറട്ടറി ബിൽഡിങ്ങിെല നവീകരിച്ച സംസ്ഥാന സോയിൽ മ്യൂസിയം ഉൽഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സൂക്ഷ്മതലത്തിൽ മണ്ണ് പരിശോധന നടത്തി കർഷകരെ പരിശീലിപ്പിച്ചാൽ 40 ശതമാനം കാർഷിക ചെലവ് കുറക്കാനും 40 ശതമാനത്തോളം അധിക ഉൽപാദനം നേടാനും കഴിയും. സോയിൽ ഹെൽത്ത് വിവരങ്ങൾ മൊബൈൽ ആപ് വഴി ഏതാനും മാസങ്ങൾക്കകം സംസ്ഥാനത്താകമാനം വ്യാപിപ്പിക്കും. ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷതവഹിച്ചു. ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച സോയിൽ മ്യൂസിയമാണ് പാറോട്ടുകോണത്തേതെന്നും പൊതുജനങ്ങൾ, കർഷകർ, കാർഷിക ഗവേഷകർ തുടങ്ങിയവർ മ്യൂസിയം വേണ്ട രീതിയിൽ പ്രയോജനപ്പെടുത്താനുള്ള തുടർ പ്രവർത്തനങ്ങളും വകുപ്പിെൻറ ഭാഗത്തു നിന്നുണ്ടാകണമെന്നും കടകംപള്ളി പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ മണ്ണ് വിവരങ്ങൾ അടങ്ങിയ 'അനന്തപുരിയുടെ മണ്ണറിവ്' എന്ന കൈപ്പുസ്തകത്തിെൻറ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടർ ജെ. ജസ്റ്റിൻ മോഹൻ, നഗരസഭ കൗൺസിലർ േത്രസ്യാമ്മ തോമസ്, പ്രിൻസിപ്പൽ സോയിൽ കെമിസ്റ്റ് അനിൽ എം. ജോസഫ് എന്നിവർ സംസാരിച്ചു. സംസ്ഥാനത്തെ 1044 പഞ്ചായത്തുകളെ ഉൾപ്പെടുത്തി തയാറാക്കിയ സൂക്ഷ്മ നീർത്തട അറ്റ്ലസുകളുടെ പ്രകാശനം ഹരിതകേരളം എക്സിക്യൂട്ടിവ് വൈസ് ചെയർപേഴ്സൺ ഡോ.ടി.എൻ. സീമ നിർവഹിച്ചു. മ്യൂസിയം നവീകരണത്തിനും നീർത്തട അറ്റ്‌ലസ് രൂപവത്കരണത്തിനും പിന്നിൽ പ്രവർത്തിച്ച ജീവനക്കാർക്കുള്ള പ്രശംസാപത്രങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. എല്ലാ പ്രവൃത്തിദിനങ്ങളിലും രാവിലെ 10 മുതൽ വൈകീട്ട് അഞ്ചു വരെയാണ് സന്ദർശക സമയം. സ്കൂൾ വിദ്യാർഥികൾക്ക് 10 രൂപ, കോളജ് വിദ്യാർഥികൾക്ക് 15 രൂപ, പൊതുജനങ്ങൾക്ക് 25 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.