അഴീക്കൽ പൊഴിയിൽ വള്ളം മറിഞ്ഞ് നാലുപേർക്ക് പരിക്ക്

അഴീക്കൽ: കാറ്റിലും തിരമാലയിലും അഴീക്കൽ പൊഴിയിൽ ഫൈബർ വള്ളം മറിഞ്ഞ് നാലു മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു. പണ്ടാരത്തുരുത്ത് വെളുത്തമണലിൽ ശാർങ്ഗപാണിയുടെ ഉടമസ്ഥതയിലുള്ള മൂലധനം വള്ളത്തി​െൻറ കാരിയർ വള്ളമാണ് തിങ്കളാഴ്ച രാവിലെ തിരയിൽപെട്ട് മറിഞ്ഞത്. മൂന്ന് പേരെ താലൂക്കാശുപത്രിയിലും ഗുരുതരമായി പരിക്കേറ്റ ഒരാളെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബൈജു മംഗലത്ത്, ജോയി മാളിയേക്കൽ, സുനിൽ ചെമ്പകശ്ശേരിൽ, ബേബി ചാങ്ങേത്തറയിൽ എന്നിവരാണ് ചികിത്സയിലുള്ളത്. മറ്റു വള്ളങ്ങളിലെ തൊഴിലാളികളാണ് ഇവരെ രക്ഷിച്ചത്. വള്ളവും എൻജിനും കടലിൽ താണുപോയി. നാലുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.