തിരുവനന്തപുരം: ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ റിമാൻഡ് പ്രതി ആശുപത്രിയിൽ തൂങ്ങിമരിച്ച സംഭവത്തിൽ സർവകക്ഷിസംഘം മുഖ്യമന്ത്രിയെ കണ്ടു. തിങ്കളാഴ്ച ഉച്ചക്കാണ് പാറശ്ശാല എം.എൽ.എ സി.കെ. ഹരീന്ദ്രെൻറ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് പരാതി നൽകിയത്. പരാതി പരിശോധിച്ച മുഖ്യമന്ത്രി പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയതിനുശേഷം വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പ് നൽകി. എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ മൃതദേഹം ഏറ്റുവാങ്ങൂവെന്ന നിലപാടിലാണ് ബന്ധുക്കൾ. കഴിഞ്ഞ 23നാണ് അമരവിള എക്സൈസ് സംഘം അർബുദത്തിനുള്ള ട്രമഡോൾ ഗുളികകളുമായി കളിയിക്കാവിള കാളചന്തക്ക് സമീപം ആർ.സി. സ്ട്രീറ്റിൽ താമസിക്കുന്ന അനീഷിനെ(19) പിടികൂടിയത്. തുടർന്ന് ഇയാളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. റിമാൻഡിലിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് ജൂലൈ 24ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ, 25ന് ആശുപത്രിയിലെ ബാത്ത്റൂമിലെ ജനാലയിൽ ധരിച്ചിരുന്ന ലുങ്കി കെട്ടി തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ ബന്ധുക്കൾ മരണത്തിൽ ദുരൂഹത ആരോപിച്ച് ആശുപത്രിപരിസരത്ത് സമരം നടത്തി. അനീഷിെൻറ ശരീരത്തിൽ പൊലീസ് മർദനത്തിെൻറ നിരവധി പാടുകളുണ്ടെന്നും കസ്റ്റഡിയിൽ മർദനമേറ്റാണ് മരിച്ചതെന്നുമാണ് ബന്ധുക്കളുടെ ആരോപണം. അനീഷിനെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്ത സമയം മാതാവ് എക്സൈസ് ഓഫിസിലെത്തുകയും ഉദ്യോഗസ്ഥർ കേസിൽ നിന്ന് രക്ഷപ്പെടുത്തുന്നതിനായി 50,000 രൂപ കൈക്കൂലി ചോദിച്ചതായും പരാതിയിൽ പറയുന്നു. കളിയിക്കാവിള ഏരിയ സെക്രട്ടറി ഇ. പത്മനാഭ പിള്ള, കോൺഗ്രസ് മണ്ഡലം സെക്രട്ടറി ജഗദീശൻ, ഡി.എം.കെ നേതാവ് മാഹീൻ അബൂബക്കർ, എ.െഎ.എ.ഡി.എം.കെ നേതാവ് ഫ്രാങ്ക്ളിൻ, ജനതാദൾ നേതാവ് റിബോയ്, കളിയിക്കാവിള ഇടവക വികാരി ഫാ. ഇന്നസെൻറ്, അനിഷീെൻറ ബന്ധു കുമാർ എന്നിവരും സർവകക്ഷിസംഘത്തിലുണ്ടായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.