തിരുവനന്തപുരം: ഒാണവിപണി ലക്ഷ്യമിട്ട് 'സഖാവ്' ഷർട്ടുമായി ഖാദി ബോർഡ്. ബോർഡ് ൈവസ്ചെയർപേഴ്സണായി ചുമതലയേറ്റ ശോഭാ ജോർജ് ആണ് ഷർട്ടിന് സഖാവ് എന്ന് പേരിട്ടത്. അര ഡസൻ നിറങ്ങളിൽ പുറത്തിറക്കുന്ന ഷർട്ടിെൻറ നിർമാണം ആലപ്പുഴയിലാണ്. വിപണനോദ്ഘാടനം ബുധനാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാറിെൻറ കാലത്ത് ഖാദി ബോർഡ് വെള്ള നിറത്തിലുള്ള ലീഡർ എന്ന ഷർട്ട് പുറത്തിറക്കിയിരുന്നു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതുസ്ഥാനാർഥിയുടെ വിജയത്തിന് പ്രവർത്തിച്ചതിനെതുടർന്നാണ് ഖാദി ബോർഡ് തലപ്പത്ത് ശോഭനയെ നിയമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.