അന്ധര്‍ക്ക് യാത്രാസഹായിയുമായി വിദ്യാര്‍ഥികള്‍

കൊല്ലം: അന്ധർക്ക് പൊതുഗതാഗതസംവിധാനത്തിലുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ കണ്ടുപിടിത്തവുമായി വിദ്യാര്‍ഥികള്‍. പാരിപ്പള്ളി വലിയ കൂനമ്പായിക്കുളത്തമ്മ കോളജ് ഓഫ് എന്‍ജിനീയറിങ്ങിലെ വിദ്യാര്‍ഥികളാണ് ഇതിന് പിന്നില്‍. പരസഹായമില്ലാതെ ബസ്റൂട്ട് വിവരങ്ങള്‍ മനസ്സിലാക്കാനും യാത്രാവിവരങ്ങള്‍ സംബന്ധിച്ച് ബസ് ഡ്രൈവറുമായി ആശയവിനിമയം നടത്താനും കഴിയുന്ന ഉപകരണമാണ് വിദ്യാര്‍ഥികളുടെ കണ്ടുപിടിത്തം. സെന്‍സര്‍ സംവിധാനത്തി​െൻറ സഹായത്തോടെയാണ് വിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നത്. ഉപകരണത്തില്‍ റൂട്ടുകള്‍ മുന്‍കൂട്ടി ക്രമപ്പെടുത്തിക്കഴിഞ്ഞാല്‍ ഇറങ്ങേണ്ട സ്ഥലം എത്തുമ്പോള്‍ അന്ധര്‍ക്കും ഡ്രൈവര്‍ക്കും മുന്‍കൂട്ടി സന്ദേശം എത്തുന്ന നിലയിലാണ് ഉപകരണത്തി​െൻറ പ്രവര്‍ത്തനം. പ്രാഥമികഘട്ടമെന്ന നിലയില്‍ എണ്ണായിരത്തോളം രൂപ ചെലവഴിച്ചാണ് വിദ്യാര്‍ഥികള്‍ ഉപകരണം വികസിപ്പിച്ചെടുത്തത്. മൊബൈല്‍ ആപ്പായോ ചെറിയ വാച്ചി​െൻറ രൂപത്തിലോ ചെലവ് കുറച്ച് ഈ ഉപകരണം നിര്‍മിക്കാനുള്ള ശ്രമത്തിലാണ് വിദ്യാര്‍ഥികള്‍. കോളജിലെ ഇലക്ട്രിക്കല്‍ ആൻഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ എസ്. വിശാല്‍, എസ്. മുഹമ്മദ് ഷിജിന്‍, അബിയ രാജ്, കെ.ഐ. രഞ്ജിനി എന്നിവരാണ് കണ്ടുപിടിത്തത്തിന് പിന്നില്‍. കാഡ് സ​െൻററും നാഷനല്‍ സ്‌കില്‍ ഡെവലപ്‌മ​െൻറ് കോര്‍പറേഷനും ചേര്‍ന്ന് നടത്തിയ പ്രോജക്ട് പ്രസേൻറഷന്‍ മത്സരത്തില്‍ സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനവും ദേശീയതലത്തില്‍ മൂന്നാംസ്ഥാനവും ഇൗ പ്രോജക്ടിന് ലഭിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.