കൊല്ലം: മത്സ്യത്തൊഴിലാളികൾക്കും ബോട്ടുടമകൾക്കും ഡീസൽ അടിക്കുന്നതിന് ഫ്ലീറ്റ് കാർഡുമായി മത്സ്യഫെഡ്. ആദ്യ ഘട്ടമെന്ന നിലയിൽ കൊല്ലെത്ത നീണ്ടകര, അഴീക്കൽ തുറമുഖങ്ങളിലാണ് പദ്ധതിയെത്തുന്നത്. മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന. ഫ്ലീറ്റ് കാർഡുപയോഗിച്ച് ഡീസൽ വാങ്ങുന്നവർക്ക് ഇൻസെൻറിവ് ലഭിക്കും. ഹിന്ദുസ്ഥാൻ പെട്രോളിയവുമായി സഹകരിച്ച് കനറാബാങ്കിെൻറ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞവർഷം കൊല്ലത്ത് പദ്ധതി നടപ്പാക്കിയിരുെന്നങ്കിലും കുറച്ചുപേർ മാത്രം അംഗത്വമെടുത്തതിനാൽ േവണ്ടത്ര വിജയം കണ്ടില്ല. ഇത്തവണ കൂടുതൽ പേരെ ഉൾപ്പെടുത്തി പദ്ധതി വിപുലപ്പെടുത്താനാണ് അധികൃതരുടെ നീക്കം. പദ്ധതിപ്രകാരം മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും ബോട്ടിൽ ഡീസൽ അടിക്കുേമ്പാൾ തുക കനറാ ബാങ്ക് അക്കൗണ്ടിലേക്കാണ് നൽകേണ്ടത്. പിന്നീട് ഇൗ തുക കനറാബാങ്ക് മത്സ്യഫെഡിെൻറ അക്കൗണ്ടിലേക്ക് മാറ്റും. ഇത്തരത്തിൽ ഡീസൽ അടിക്കുന്നവർക്ക് പ്രതിവർഷം മൂന്ന് ലക്ഷം രൂപവരെ ഇൻസെൻറിവ് ലഭിക്കുെമന്നാണ് കണക്കുകൂട്ടുന്നത്. മത്സ്യമേഖലയിലുള്ളവർക്ക് പദ്ധതി പരിശീലനക്ലാസ് നൽകിയിട്ടുണ്ട്. അടിക്കുന്ന ഡീസലിെൻറ അളവ് കണക്കാക്കി സ്ലാബ് അടിസ്ഥാനത്തിലാണ് ഇൻസെൻറിവ് നിശ്ചയിക്കുന്നത്. നിശ്ചിത തുകക്ക് മുകളിൽ ഡീസൽ അടിക്കുന്നവർക്ക് നൂറുരൂപക്ക് ഇത്ര പൈസ എന്ന കണക്കിലാണ് ഇൻസെൻറിവ്. 90 പൈസ, 1.20, 1.40, 1.50 രൂപ ക്രമത്തിലാകും അത്. മൂന്നര ലക്ഷത്തിന് മുകളിൽ ഡീസൽ അടിക്കുന്നവർക്ക് നൂറുരൂപക്ക് 90 ൈപസയും 35 ലക്ഷം മുതൽ 45 ലക്ഷം വരെ ഡീസൽ അടിക്കുന്നവർക്ക് 1.20 മുതൽ 1.50 രൂപ വരെയായിരിക്കും ഇൻസെൻറിവ് ലഭിക്കുന്നത്. ഒരു വർഷത്തെ മുഴുവൻ കണക്കും എടുത്തതിെൻറ അടിസ്ഥാനത്തിലായിരിക്കും ഇൻസെൻറിവ് നൽകുന്നത്. ആഴക്കടൽ മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകൾ ലക്ഷം രൂപയുടെ ഡീസൻ വരെ അടിക്കാറുണ്ട്. ഇത്തരത്തിൽ പ്രതിമാസം 15 ലക്ഷം രൂപയുടെ ഡീസൽ അടിക്കുന്ന ബോട്ടുകൾ വെരയുണ്ട്. ഫ്ലീറ്റ് കാർഡ് തൊഴിലാളികൾക്കും ബോട്ടുടമകൾക്കും കരുതൽ ആയി മാറുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. മത്സ്യഫെഡിെൻറ പമ്പുകളിൽ നിന്ന് ഡീസൽ അടിക്കുന്ന മറ്റ് വാഹന ഉടമകൾക്കും ഫ്ലീറ്റ് കാർഡ് ഉപയോഗിച്ച് ഇൻസെൻറിവ് നേടാനാവുമെന്ന് മത്സ്യഫെഡ് ജില്ല മാനേജർ പ്രദീപ്കുമാർ 'മാധ്യമ'ത്തോട് പറഞ്ഞു. ആസിഫ് എ. പണയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.