കൊല്ലം: പതിനഞ്ചാമത് സ്റ്റുട്ട്ഗർട്ട് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രമായി മലയാള ചലച്ചിത്രം 'ഒറ്റമുറി വെളിച്ചം' തെരഞ്ഞെടുക്കപ്പെട്ടു. ജർമനിയിലെ സ്റ്റുട്ട്ഗര്‍ട്ടില്‍ നടന്ന ചടങ്ങില്‍ സംവിധായന്‍ രാഹുല്‍ റിജി നായര്‍ അവാർഡ് ഏറ്റുവാങ്ങി. ശിൽപവും നാലായിരം യൂറോയും അടങ്ങുന്നതാണ് പുരസ്കാരം. രാഹുല്‍ റിജി നായരുടെ ആദ്യചിത്രമായ ഒറ്റമുറി വെളിച്ചത്തിന് കേരള സർക്കാറിെൻറ ഈ വർഷത്തെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചിരുന്നു. ഗോവ, ദുൈബ, ന്യൂയോർക് തുടങ്ങി നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ ഈ ചിത്രം പ്രദർശിപ്പിക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.