തിരുവനന്തപുരം: കേന്ദ്ര സർക്കാറിെൻറ തൊഴിലാളി-കർഷകവിരുദ്ധ നയങ്ങൾക്കെതിരെ സെപ്റ്റംബർ അഞ്ചിന് പാർലമെൻറിലേക്ക് നടക്കുന്ന കിസാൻ-മസ്ദൂർ റാലിക്ക് മുന്നോടിയായുള്ള മേഖല പ്രചാരണ ജാഥകൾക്ക് ഒമ്പതിന് തുടക്കം. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്ന് മേഖല ജാഥകൾ ആഗസ്റ്റ് ഒമ്പതുമുതൽ 14 വരെ പര്യടനം നടത്തും. സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ. ചന്ദ്രൻപിള്ള ക്യാപ്റ്റനായുള്ള ദക്ഷിണമേഖല ജാഥ ഒമ്പതിന് വൈകീട്ട് അഞ്ചിന് വൈക്കത്ത് മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 10ന് കോട്ടയം, 11ന് ആലപ്പുഴ, 12ന് പത്തനംതിട്ട, 13ന് കൊല്ലം, 14ന് തിരുവനന്തപുരം ജില്ലകളിൽ പര്യടനം നടത്തും. സി.ഐ.ടി.യു ദേശീയ സെക്രട്ടറി പി. നന്ദകുമാർ ക്യാപ്റ്റനായ മധ്യമേഖല ജാഥ ആഗസ്റ്റ് ഒമ്പതിന് വൈകീട്ട് അഞ്ചിന് പാലക്കാട് പട്ടാമ്പിയിൽ കർഷകത്തൊഴിലാളി യൂനിയൻ അഖിലേന്ത്യ ജനറൽ സെക്രട്ടറിയും എൽ.ഡി.എഫ് കൺവീനറുമായ എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. 10ന് പാലക്കാട്, 11ന് തൃശൂർ, 12നും 13ന് ഉച്ചവരെയും എറണാകുളം, 13ന് ഉച്ചക്കുശേഷവും 14 നും ഇടുക്കി ജില്ലകളിൽ പര്യടനം നടത്തും. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി വി. ശിവൻകുട്ടി ക്യാപ്റ്റനായ വടക്കൻ മേഖല ജാഥ ആഗസ്റ്റ് ഒമ്പതിന് വൈകീട്ട് അഞ്ചിന് മലപ്പുറം എടപ്പാളിൽ സി.ഐ.ടി.യു സംസ്ഥാന പ്രസിഡൻറ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും. 10ന് മലപ്പുറം, 11ന് കോഴിക്കോട്, 12ന് വയനാട്, 13ന് കണ്ണൂർ, 14ന് കാസർകോട് ജില്ലകളിൽ പര്യടനം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.