കേരള വി.സി നിയമനം; സെർച്​ കമ്മിറ്റിയായി

തിരുവനന്തപുരം: കേരള സർവകലാശാല വൈസ്ചാൻസലർ നിയമനത്തിനുള്ള സെർച് കമ്മിറ്റിയായി. ചാൻസലറായ ഗവർണറുടെ പ്രതിനിധിയായി ചീഫ് സെക്രട്ടറി ടോം ജോസ്, സർവകലാശാല പ്രതിനിധിയായി സംസ്ഥാന പ്ലാനിങ് ബോർഡ് ഉപാധ്യക്ഷൻ ഡോ. വി.കെ. രാമചന്ദ്രൻ, യു.ജി.സി പ്രതിനിധിയായി കർണാടക സ്റ്റേറ്റ് റൂറൽ ഡെവലപ്മ​െൻറ് ആൻഡ് പഞ്ചായത്തീരാജ് സർവകലാശാല വൈസ്ചാൻസലർ പ്രഫ. ബി. തിമ്മെ ഗൗഡ എന്നിവരാണ് അംഗങ്ങൾ. കമ്മിറ്റിക്ക് ഗവർണർ ജസ്റ്റിസ് പി. സദാശിവം അംഗീകാരം നൽകി. ഡോ. പി.കെ. രാധാകൃഷ്ണ​െൻറ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് കേരളയിൽ വി.സി നിയമനം. കണ്ണൂർ സർവകലാശാല വി.സി ഡോ. ഗോപിനാഥ് രവീന്ദ്രനാണ് കേരളയുടെ അധിക ചുമതല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.