കേരള: മുന്‍ വിജ്ഞാപനമനുസരിച്ച് അധ്യാപക നിയമനം നടത്തും

തിരുവനന്തപുരം: കേരള സർവകലാശാലയുടെ പഠനവകുപ്പുകളില്‍ മുന്‍വിജ്ഞാപനപ്രകാരം അധ്യാപക നിയമന നടപടി മുന്നോട്ട് കൊണ്ടുപോകാന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. 105 അധ്യാപക തസ്തികകളിലാണ് നിയമനം പുനരാരംഭിക്കാന്‍ നിർദേശം. യു.ജി.സി നിര്‍ത്തലാക്കിയ ഉന്നതവിദ്യാഭ്യാസ കമീഷന്‍ രൂപവത്കരിക്കാനുള്ള കേന്ദ്ര നടപടിയില്‍ സിന്‍ഡിക്കേറ്റ് പ്രതിഷേധിച്ചു. അഞ്ച്, ആറ് സെമസ്റ്റര്‍ ബിരുദ പരീക്ഷകളുടെ പുനര്‍മൂല്യനിർണയത്തിന് പ്രേത്യക ക്യാമ്പ് സംഘടിപ്പിക്കാനും ആഗസ്റ്റ് 13ന് മുമ്പ് ഫലം പ്രസിദ്ധീകരിക്കാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.