(പടം) കരുനാഗപ്പള്ളി: പാചകവാതക സിലണ്ടറുമായി വന്ന നാഷനൽ പെർമിറ്റ് ലോറിയും വാഹനങ്ങൾക്ക് ഉപയോഗിക്കുന്ന ഓയിലുമായി വന്ന മിനിലോറിയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. കൊല്ലം മരത്തടി സ്വദേശി ശശിധരൻ (52), എറണാകുളം സ്വദേശി അബ്ദുൽ സത്താർ (48) എന്നിവർക്കാണ് പരിക്ക്. ഇരുവരെയും കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ പുതിയകാവിനും പുത്തൻതെരുവിനുമിടയിൽ പൂച്ചക്കടവ് ജങ്ഷനിൽ തിങ്കളാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. കൊല്ലത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് പോയ ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറിയും എറണാകുളം ഭാഗത്ത് നിന്ന് കൊല്ലത്തേക്ക് വന്ന മിനിലോറിയുമാണ് കൂട്ടിയിടിച്ചത്. റോഡിന് നടുവിൽ അപകടത്തിൽെപട്ടുകിടന്നവരെ നാട്ടുകാരും അഗ്നിശമനസേനാംഗങ്ങളും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. കരുനാഗപ്പള്ളി പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.