ഓണാഘോഷം; വിപുല പരിപാടികളുമായി ഡി.ടി.പി.സി

കൊല്ലം: ജില്ലതല ഓണാഘോഷത്തി​െൻറ ഭാഗമായി മെഗാസംഗീതപരിപാടികളടക്കം ഡി.ടി.പി.സി വിപുല ആഘോഷങ്ങൾ ഒരുക്കും. സംഘാടകസമിതി ചെയര്‍മാൻ എം. മുകേഷ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ആശ്രാമം സര്‍ക്കാര്‍ െഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ ആഗസ്റ്റ് 19ന് തുടങ്ങുന്ന ഫ്ലവര്‍ഷോ ഓണാഘോഷത്തി​െൻറ ആദ്യപരിപാടിയായി നിശ്ചയിച്ചു. ആശ്രാമം ചില്‍ഡ്രന്‍സ് പാര്‍ക്കിന് സമീപമാണ് പൂക്കളുടെയും ചെടികളുെടയും വൈവിധ്യമൊരുക്കുന്ന പ്രദര്‍ശനം. ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം 22ന് നടക്കും. 28നാണ് സമാപനം. ഉദ്ഘാടനചടങ്ങിന് ശേഷവും തിരുവോണം, സമാപന ദിവസങ്ങളിലുമാണ് മെഗാ സംഗീത പരിപാടികള്‍ അരങ്ങേറുക. കൊല്ലം ബീച്ച്, ആശ്രാമം ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നിവിടങ്ങളാണ് വേദികള്‍. യോഗത്തില്‍ ഡി.ടി.പി.സി ഭരണസമിതി അംഗങ്ങളായ എക്‌സ്. ഏണസ്റ്റ്, കെ. ശ്രീകുമാര്‍, സെക്രട്ടറി സി. സന്തോഷ്‌കുമാര്‍, ഇറിഗേഷന്‍ വകുപ്പ് എക്‌സിക്യൂട്ടിവ് എൻജിനീയര്‍ ജോയ് ജനാര്‍ദനന്‍, കുടുംബശ്രീ ജില്ലകോഒാഡിനേറ്റര്‍ എ.ജി. സന്തോഷ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.