മുഖ്യമന്ത്രിയുടെ ഒാഫിസിൽനിന്ന്​ മടക്കിയ പൊലീസുകാരനെ മന്ത്രിയുടെ ഗൺമാനാക്കി

വിവാദമായപ്പോൾ നടപടികൾ തടഞ്ഞു തിരുവനന്തപുരം: ജോലിയിൽ പാളിച്ചകൾ കെണ്ടത്തിയതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ ഒാഫിസിൽനിന്ന് മാതൃയൂനിറ്റിലേക്ക് മടക്കിയ പൊലീസുകാരനെ അധികൃതർ അറിയാതെ മന്ത്രിയുടെ ഗൺമാനാക്കി. വിവാദമായതിനെ തുടർന്ന് പൊലീസ് അസോസിയേഷനിലെ ചിലരുടെ ഇടപെടലിലൂടെ തുടർനടപടികൾ തടഞ്ഞു. എ.ആർ ക്യാമ്പിലെ പൊലീസുകാര​െൻറ നിയമനമാണ് വിവാദമായത്. മുഖ്യമന്ത്രിയുടെ ഒാഫിസിൽ ജോലി നോക്കവേ പ്രവർത്തനങ്ങളിൽ സംശയമുണ്ടായതിനെ തുടർന്നാണ് പൊലീസുകാരനെ അവിടെനിന്ന് എ.ആർ ക്യാമ്പിലേക്ക് മടക്കിയത്. എന്നാൽ, മന്ത്രിയുടെ ഗൺമാ​െൻറ ഒഴിവ് വന്നപ്പോൾ പൊലീസ് അസോസിയേഷനിലെ ചില നേതാക്കളുടെ താൽപര്യപ്രകാരം ഇയാളെ അവിടെ നിയമിക്കുകയായിരുന്നു. ഗൺമാനായി നിയോഗിക്കപ്പെടുന്ന പൊലീസുകാരൻ സ്പെഷൽ ബ്രാഞ്ചിൽ റിപ്പോർട്ട് ചെയ്തശേഷം വേണം സുരക്ഷ ചുമതല ഏറ്റെടുക്കേണ്ടത്. എന്നാൽ, മുഖ്യമന്ത്രിയുടെ ഒാഫിസിൽനിന്ന് മടക്കിയതായതിനാൽ വിവരം പുറത്തുവരാതിരിക്കാൻ പൊലീസുകാരൻ നേരിട്ട് മന്ത്രിയുടെ ഒാഫിസിൽ റിപ്പോർട്ട് ചെയ്യുകയും അദ്ദേഹത്തിനൊപ്പം കൊല്ലത്തേക്ക് പോവുകയും ചെയ്തു. എന്നാൽ, വിവരം മന്ത്രിയുടെ ഒാഫിസ് അറിയുകയും ഡി.ജി.പിയുടെ ശ്രദ്ധയിൽപെടുത്തുകയുമായിരുന്നു. ഡി.ജി.പി തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറോട് റിപ്പോർട്ട് തേടി. കമീഷണറുടെ അന്വേഷണത്തിൽ ക്യാമ്പ് കമാൻഡേൻറാ, ഡെപ്യൂട്ടി കമാൻഡേൻറാ അറിയാതെയാണ് പൊലീസുകാരനെ ഗൺമാനായി നിയോഗിച്ചതെന്ന് വ്യക്തമായി. ക്യാമ്പിലെ ഉന്നതർ അറിയാതെ ഡ്യൂട്ടി അനുവദിക്കുന്ന ഉദ്യോഗസ്ഥനാണ് പൊലീസുകാരനെ മന്ത്രിയുടെ ഗൺമാനായി നിയോഗിച്ചതെന്ന് മനസ്സിലായി. ഇൗ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാൻ നിർദേശമുണ്ടായെങ്കിലും പൊലീസ് അസോസിയേഷൻ ഇടെപടുകയും നടപടി ഒഴിവാക്കുകയുമായിരുന്നു. അയാൾ ചെയ്തുവന്ന ചുമതലയിൽനിന്ന് മാറ്റി പ്രശ്നം പരിഹരിക്കുകയുമായിരുന്നു. മുഖ്യമന്ത്രിയുടെ ഒാഫിസിൽനിന്ന് മടക്കിയ പൊലീസുകാരനെ വേണ്ടെന്ന് മന്ത്രിയുടെ ഒാഫിസും നിലപാടെടുത്തേതാടെ പൊലീസുകാരനെ വീണ്ടും ക്യാമ്പിലേക്ക് മടക്കിയയച്ചു. -ബിജു ചന്ദ്രശേഖർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.