ശാസ്താംകോട്ട: ഒരു കാലത്ത് ആർ.എസ്.പിയുടെ ശക്തികേന്ദ്രമായിരുന്ന കുന്നത്തൂരിൽ കാലുറപ്പിക്കാൻ വിവിധതരം ആർ.എസ്.പികളിലെ നേതാക്കൾ പെടാപ്പാടുപെടുന്നു. യു.ഡി.എഫിനൊപ്പമുള്ള ആർ.എസ്.പി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ദുർബലമായിരിക്കെ യഥാർഥ ആർ.എസ്.പി തങ്ങളാണെന്ന് തെളിയിക്കാൻ പതിനെട്ടടവും പയറ്റുകയാണ് കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെയും അമ്പലത്തറ ശ്രീധരൻനായരുടെയും ആർ.എസ്.പികൾ. കുന്നത്തൂരിലെ ആർ.എസ്.പിയുടെ ഗതകാല പ്രൗഢി കേരളരാഷ്ട്രീയത്തിൽ പേരുകേട്ടതാണ്. പതിറ്റാണ്ടുകളായി ഇൗ മണ്ഡലത്തിൽ ആർ.എസ്.പിക്ക് സ്വന്തം എം.എൽ.എ ഉണ്ടായിരുന്നു. 2016ൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എ മറുകണ്ടംചാടി ലെനിനിസ്റ്റ് ആർ.എസ്.പി ഉണ്ടാക്കിയതോടെയാണ് കാര്യങ്ങൾ തകിടംമറിയുന്നത്. ഇടതുമുന്നണി നേതാക്കളുടെ ഇഷ്ടക്കാരനായി നിന്ന് സ്വന്തം ആർ.എസ്.പിയുമായി നാലാം തവണയും വിജയിച്ച കോവൂർ കുഞ്ഞുമോനോട് കലഹിച്ചു നിൽക്കുകയാണ് രണ്ടാംനിര നേതാക്കൾ. ഷിബു ബേബിജോൺ മന്ത്രിയായിരിക്കെ അദ്ദേഹത്തിെൻറ ഉറ്റ അനുയായി നിന്ന് ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടിവായിരുന്ന പി.ടി. ശ്രീകുമാർ ഇപ്പോൾ കുന്നത്തൂർ മണ്ഡലത്തിലാകെ ഇടതുമുന്നണി നേതാക്കളുെട തലപ്പടം വെച്ച് ഫ്ലക്സ് ബോർഡുകളുമായി കളം പിടിച്ചു നിൽക്കുകയാണ്. അമ്പലത്തറ ശ്രീധരൻനായരുടെ ലെനിനിസ്റ്റ് ആർ.എസ്.പിയുടെ സംസ്ഥാനസമ്മേളന ഫ്ലക്സിൽ കാനവും കെ.എൻ. ബാലഗോപാലും പി.ടി. ശ്രീകുമാറും ഒരേ വരിയിരിക്കുകയാണ്. ഇൗ ആർ.എസ്.പി ഇടതുമുന്നണിയുടെ ഭാഗമാണോ എന്ന കാര്യത്തിൽ ആശയക്കുഴപ്പത്തിലാണ് മണ്ഡലത്തിലെ സി.പി.എം, സി.പി.െഎ അണികൾ. ഒരുകാലത്ത് കുന്നത്തൂരിെൻറ രാഷ്ട്രീയഭാഗധേയം നിർണയിച്ച ആർ.എസ്.പിയുടെ ഇപ്പോഴത്തെ അവസ്ഥ മൂന്നായി പിരിഞ്ഞ് പാർട്ടിയും പോരടിക്കുന്ന നേതാക്കളുമെന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.