ജീവനക്കാർ കൂട്ടധർണ നടത്തി

കൊല്ലം: തദ്ദേശ സ്വയംഭരണ പൊതുസർവിസ് രൂപവത്കരണ നടപടി ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് എൻ.ജി.ഒ യൂനിയ​െൻറയും കെ.ജി.ഒ.എയുടെയും നേതൃത്വത്തിൽ ജീവനക്കാർ സിവിൽ സ്റ്റേഷന് മുന്നിൽ കൂട്ടധർണ നടത്തി. കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എൻ. ഷണ്മുഖദാസ് ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂനിയൻ ജില്ല സെക്രട്ടറി ബി. അനിൽകുമാർ അധ്യക്ഷതവഹിച്ചു. ധർണയിൽ എസ്. സുശീല, സി.എസ്. ശ്രീകുമാർ, എസ്. ഓമനക്കുട്ടൻ, ജി. ധന്യ, ഡോ. ഷാജി ജോസ്, ആർ. രതീഷ്കുമാർ, ആർ. രജീഷ്‌ലാൽ, ഐ. അൻസർ, സി. രാജേഷ്, ബിനു പി. ഭാസ്കരൻ, എ. ലാസർ എന്നിവർ സംസാരിച്ചു. കെ.ജി.ഒ.എ ജില്ല സെക്രട്ടറി സജീവ്കുമാർ സ്വാഗതവും എൻ.ജി.ഒ. യൂനിയൻ ജില്ല ജോയൻറ് സെക്രട്ടറി വി.ആർ. അജു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.