മനോനില വീണ്ടെടുത്തു;​ പപ്പുദാസിന്​ നാട്ടിലേക്ക് മടക്കം

കൊല്ലം: മനോനില തെറ്റിയെത്തിയ ബിഹാർ സ്വദേശി പപ്പുദാസിന് മയ്യനാട് എസ്.എസ് സമിതി അഭയകേന്ദ്രം മടക്കയാത്രക്ക് വഴിയൊരുക്കി. ദേശീപാതയിലൂടെ അലഞ്ഞ് നടന്ന യുവാവിനെ 2016 നവംബർ 21നാണ് നാട്ടുകാർ എസ്.എസ് സമിതിയിലെത്തിച്ചത്. തിരുവനന്തപുരം പേരൂർക്കട മേനാരോഗാശുപത്രിയിലെ ചികിത്സയിലൂടെയും അഭയകേന്ദ്രത്തി​െൻറ പരിചരണത്തിലൂടെയും മനോനില വീണ്ടെടുത്തപ്പോൾ പപ്പുദാസിൽനിന്ന് മേൽവിലാസം ലഭിക്കുകയായിരുന്നു. അഭയകേന്ദ്രം പ്രവർത്തകർ ബിഹാറിൽ പോയി ഇയാളുടെ വീട് കെണ്ടത്തി. ചൊവ്വാഴ്ച എസ്.എസ് സമിതിയിൽ നിന്ന് ബിഹാറിലേക്ക് കൊണ്ടുപോകും. മുജാഫുർപുർ ജില്ലയിൽ കൊയ്ലി ഗ്രാമത്തിലാണ് വീട്. ആറുവർഷം മുമ്പ് വീടുവിട്ടിറങ്ങിയ പപ്പുദാസി​െൻറ സഹോദരി മാത്രമാണ് ജീവിച്ചിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.