ജില്ലയിൽനിന്നുള്ള രണ്ട് എം.പിമാർ ആരാകണമെന്ന് കേരള കോൺഗ്രസ് -ബി തീരുമാനിക്കും -പിള്ള

പുനലൂർ: അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ ജില്ലയിൽനിന്നുള്ള രണ്ട് എം.പിമാർ ആരാകണമെന്ന് കേരള കോൺഗ്രസ് ബി തീരുമാനിക്കുമെന്ന് പാർട്ടി ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള. പാർട്ടി ജില്ല നേതൃത്വ ക്യാമ്പ് പുനലൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൽ.ഡി.എഫിൽ പാർട്ടി പ്രവേശിച്ചതിനുശേഷം പ്രവർത്തനം ശക്തമാക്കും. കർഷകർക്ക് ഊന്നൽ നൽകി പ്രവർത്തിക്കും. ഇൻഡ്യയുടെ പ്രധാനമന്ത്രിയാകാൻ എന്തുകൊണ്ടും യോഗ്യർ മായാവതിയും മമത ബാനർജിയുമാണ്. ഗാന്ധിജിയുടെ സ്വപ്നം പൂവണിയാൻ ഇവർ പ്രധാനമന്ത്രിയാകണം. പാർട്ടിയുടെ അടിസ്ഥാനവിഷയങ്ങളിൽ ഊന്നിനിന്നുകൊണ്ട് എൽ.ഡി.എഫിലെ ഘടകകക്ഷിയാകുമെന്നും പിള്ള പറഞ്ഞു. ജില്ല പ്രസിഡൻറ് എ. ഷാജു അധ്യക്ഷതവഹിച്ചു. പാർട്ടി വൈസ് ചെയർമാൻ കെ.ബി. ഗണേഷ്കുമാർ എം.എൽ.എ, സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ്ബാബു, സി.ഐ.ടി.‍യു ജില്ല സെക്രട്ടറി എസ്. ജയമോഹനൻ, വേണുഗോപാലൻനായർ, കരിക്കത്തിൽ തങ്കപ്പൻപിള്ള, ഷാജിജാജി, എ. ഷെഫീഖ്, ജി. ഗോപാലകൃഷ്ണന്‍നായർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.