തിരുവനന്തപുരം: യു.എ.ഇയിൽ പൊതുമാപ്പ് ലഭിക്കുന്ന മലയാളികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുമാപ്പ് ലഭിച്ച് മടങ്ങുന്നവരെ സുരക്ഷിതമായും സൗജന്യമായും നാട്ടിലെത്തിക്കുന്നതിന് നോർക്ക റൂട്സാണ് നടപടി സ്വീകരിക്കുന്നത്. ആഗസ്റ്റ് ഒന്ന് മുതൽ ഒക്‌ടോബർ 31 വരെ പൊതുമാപ്പിന് അപേക്ഷിക്കാം. യു.എ.ഇയിലെ ഒമ്പത് സെൻററുകൾ വഴിയാണ് പൊതുമാപ്പ് നൽകാൻ നടപടി ക്രമീകരിച്ചത്. ആഗസ്റ്റ് മധ്യത്തോടെ ആദ്യസംഘം നാട്ടിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാപ്പ് ലഭിക്കുന്നവരുടെ വിവരശേഖരണത്തിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സർക്കാറിെൻറ ശ്രമങ്ങളോട് സഹകരിക്കാനും വേണ്ട സഹായങ്ങൾ ചെയ്യാനും യു.എ.ഇയിലെ പ്രവാസി മലയാളികളോട് മുഖ്യമന്ത്രി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.