\Bകെ.എസ്. ശ്രീജിത്ത്\B തിരുവനന്തപുരം: മൂന്നാർ പ്രത്യേക ൈട്രബ്യൂണൽ പ്രവർത്തനം അവസാനിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിന് മൗനാനുമതി നൽകിയ സി.പി.െഎ, കേസുകളുടെ പുനർവിന്യാസകാര്യത്തിൽ നിലപാട് കടുപ്പിച്ചു. പ്രത്യേക ൈട്രബ്യൂണൽ കൈകാര്യംചെയ്തിരുന്ന കേസുകൾ വേഗം തീർപ്പാക്കാൻ പകരം സംവിധാനം ഏർപ്പെടുത്തണമെന്ന് സി.പി.െഎ സംസ്ഥാന നേതൃത്വം സി.പി.എമ്മിനോട് ആവശ്യപ്പെട്ടു. ൈട്രബ്യൂണലിെൻറ പ്രവർത്തനം അവസാനിപ്പിക്കാൻ കഴിഞ്ഞയാഴ്ച ചേർന്ന മന്ത്രിസഭ യോഗമാണ് തീരുമാനിച്ചത്. ൈട്രബ്യൂണൽ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചത് ആഭ്യന്തരവകുപ്പാണ്. ഇതിനോട് മന്ത്രിസഭ യോഗത്തിൽ സി.പി.െഎ മന്ത്രിമാർ എതിർപ്പ് പ്രകടിപ്പിച്ചില്ല. ൈട്രബ്യൂണലിെൻറ പ്രവർത്തനംകൊണ്ട് ലക്ഷ്യമിട്ട ഫലം ഉണ്ടായില്ലെന്ന വിലയിരുത്തലാണ് സി.പി.െഎക്ക്. ലക്ഷ്യം നേടാൻ പറ്റുന്നതരത്തിലല്ല പ്രവർത്തനമെന്നും അതിനാൽ അവസാനിപ്പിക്കണമെന്നും നിയമസഭ സബ്ജക്ട് കമ്മിറ്റിയും നിർദേശിച്ചിരുന്നു. സി.പി.െഎ നേതൃത്വത്തിനും ഇക്കാര്യത്തിൽ േയാജിപ്പായിരുന്നു. ൈട്രബ്യൂണലിന് രണ്ട് വർഷത്തിലധികമായി അധ്യക്ഷനും ഇല്ല. അർധ ജുഡീഷ്യൽ അധികാരം മാത്രമുള്ളതും പോരായ്മയായിരുന്നു. 2011ൽ നിലവിൽവന്നശേഷം 1,200 കേസുകൾ മുന്നിൽവന്നെങ്കിലും 42ൽ മാത്രമാണ് തീർപ്പായത്. സി.പി.എം അധീനതയിലെ വകുപ്പായതിനാൽ ഇടപെടേണ്ടതില്ലെന്ന നിലപാടായിരുന്നു സി.പി.െഎക്ക്. അതേസമയം ൈട്രബ്യൂണൽ പ്രവർത്തനം അവസാനിപ്പിച്ചതിെൻറ പേരിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ വിചാരണ അനന്തമായി വൈകരുതെന്ന നിലപാടാണ് സി.പി.െഎക്ക്. കേസുകൾ കാലതാമസം കൂടാതെ വിചാരണെക്കടുക്കാൻ അനുയോജ്യമായ സംവിധാനം ഉടൻ ഏർപ്പെടുത്തണമെന്നാണ് സി.പി.െഎ ആവശ്യം. ട്രൈബ്യൂണലിെൻറ പരിഗണനയിലുണ്ടായിരുന്ന 200ഒാളം കേസുകൾ വേഗം അവസാനിപ്പിക്കാൻ നടപടിയെടുക്കണമെന്ന ആവശ്യം പരിസ്ഥിതിപ്രവർത്തകർക്കുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.