പടിഞ്ഞാറേകല്ലടയിൽ വീണ്ടും പേപ്പട്ടി ആക്രമണം: ​മൂന്നുപേർക്ക്​ കടിയേറ്റു

ശാസ്താംകോട്ട: വയോധിക പേവിഷബാധയേറ്റ് മരിച്ച പടിഞ്ഞാറെകല്ലടയിൽ വീണ്ടും പേപ്പട്ടി ആക്രമണം. വിവാഹ വീട്ടിൽനിന്ന് ഇറങ്ങി നടക്കുകയായിരുന്ന മൂന്നുപേർക്കാണ് ഞായറാഴ്ച രാത്രി വൈകി കടിയേറ്റത്. നാെയ നാടാകെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. കടിയേറ്റ മൂന്നുപേരെയും കൊല്ലം ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പടിഞ്ഞാറേ കല്ലട പഞ്ചായത്ത് ഒാഫിസിന് സമീപം വിളന്തറയിലാണ് സംഭവം. ജൂൺ എട്ടിന് പേപ്പട്ടിയുടെ കടിയേറ്റ കല്ലട വലിയപാടം പുല്ലാഞ്ഞിയിൽ പങ്കജാക്ഷി (70) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇൗമാസം ഒമ്പതിനാണ് മരിച്ചത്. ഒപ്പം കടിയേറ്റ മൂന്നുപേർ ഇപ്പോഴും ചികിത്സയിലാണ്. അയൽ വീടുകളിലെ രണ്ട് വളർത്തുപശുക്കളെ ദയാവധത്തിന് വിധേയമാക്കിയിരുന്നു. ഇൗ സംഭവങ്ങൾക്കു ശേഷം അധികൃതർ ഒരുവിധ മുൻകരുതലും എടുക്കാതിരുന്നതി​െൻറ ഫലമാണ് ഇപ്പോഴും തുടരുന്ന പേപ്പട്ടി ആക്രമണം. ഇക്കാര്യത്തിൽ പഞ്ചായത്ത് ഭരണസമിതിയും ആരോഗ്യ വകുപ്പും നിസ്സംഗത കാട്ടുന്നതായുള്ള ആപേക്ഷം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.