അംഗൻവാടി ജീവനക്കാരി വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍

പത്തനാപുരം: അംഗൻവാടി ജീവനക്കാരിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കുരിയോട്ടുമല കോളനി ശ്യാംനിവാസില്‍ യശോധര​െൻറ ഭാര്യ ശാലിനിയാണ് (35) മരിച്ചത്. പുലര്‍ച്ച വീട്ടിലുണ്ടായിരുന്നവരാണ് കിടപ്പുമുറിയില്‍ മൃതദേഹം കാണുന്നത്. പിറവന്തൂര്‍ പഞ്ചായത്തിലെ ചെറുപാണ്ടറ 33ാം നമ്പര്‍ അംഗന്‍വാടിയിലെ ഹെല്‍പറായിരുന്നു ഇവര്‍. യമുന, ശ്യാം എന്നിവര്‍ മക്കളാണ്. മൃതദേഹം പുനലൂര്‍ താലൂക്കാശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.