കുഴിത്തുറ: മകന് റെയിൽവേയിൽ ടി.ടി.ആർ ജോലി വാഗ്ദാനം ചെയ്ത് അരുമന സ്വദേശിനിയിൽനിന്ന് 13 ലക്ഷം തട്ടിയ കേസിൽ പാസ്റ്ററെ അറസ്റ്റ് ചെയ്തു. അരുമന മലമാരി സ്വദേശി സത്യനാഥനാണ്(55) പിടിയിലായത്. സഭയുമായുള്ള ദീർഘനാളത്തെ പരിചയത്തിെൻറ പേരിലാണ് പാസ്റ്റർക്ക് തുക നൽകിയതെന്ന് പരാതിക്കാരി മാങ്കോട്ട സ്വദേശി സുധാറാണി അരുമന പൊലീസിനോട് പറഞ്ഞു. മകനെ ജോലിയുടെ പേരിൽ പല സ്ഥലങ്ങളിൽ കൊണ്ടുപോയി ലോഡ്ജുകളിൽ താമസിപ്പിച്ചശേഷം വ്യാജ വ്യക്തികളെ കൊണ്ടുവന്ന് സർട്ടിഫിക്കറ്റ് പരിശോധനയും ഇൻറർവ്യൂവും നടത്തുകയും വൈകാതെ നിയമന ഉത്തരവ് വരുമെന്ന് ഉറപ്പുനൽകുകയും ചെയ്തെന്ന് പരാതിക്കാരി പറഞ്ഞു. ദിവസങ്ങൾ കഴിഞ്ഞിട്ടും ഫലമുണ്ടാകാത്തതിെൻറ അടിസ്ഥാനത്തിലാണ് പൊലീസിൽ പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.