മൊബൈൽ ടവറുകളിൽനിന്ന്​ ബാറ്ററി മോഷണം; മൂവർ സംഘത്തിലെ പ്രധാനി പിടിയിൽ

കൊട്ടാരക്കര: മൊബൈൽ ടവറുകളുടെ കൺട്രോൾ റൂമിൽനിന്ന് വില കൂടിയ ബാറ്ററികൾ മോഷണം നടത്തി വിൽപന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര സദാനന്ദപുരം ഇഞ്ചവിളയിൽ നിർമാല്യത്തിൽ നിതിനാണ് (24) പിടിയിലായത്. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ജില്ലകളിൽ വാഹനങ്ങളിൽ കറങ്ങി നടന്ന് മൊബൈൽ ടവറുകളുടെ കൺട്രോൾ റൂമുകളിൽനിന്ന് വിലകൂടിയ ബാറ്ററികൾ മോഷ്ടിക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ബാറ്ററികൾ ആദിക്കാട്ട് കുളങ്ങരയിെല ആക്രി കടകളിൽ വിൽപന നടത്തിവരുകയായിരുന്നു സംഘം. ആഡംബര കാറുകളിലും, പിക് അപ് വാനുകളിലും കറങ്ങി നടന്ന് മോഷണം നടത്തുന്ന സംഘത്തിൽ മൂന്നുപേരാണുള്ളതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. 10 ലക്ഷത്തോളം രൂപയുടെ ബാറ്ററികൾ സംഘം മോഷണം നടത്തി വിൽപന നടത്തിയതായാണ് പ്രാഥമിക നിഗമനം. ബാറ്ററി മോഷണത്തെ ക്കുറിച്ച് പറവൂർ, ഏനാത്ത്, ചടയമംഗലം, കൊട്ടാരക്കര എന്നീ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസ് അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതി പിടിയിലായത്. കൊട്ടാരക്കരയിൽ ഡ്രൈവിങ് സ്കൂൾ നടത്തുകയാണ് നിതിൻ. സംഘത്തിൽ കൂടുതൽ പേർ ഉണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരുകയാണ്. കൊട്ടാരക്കര ഡിവൈ.എസ്.പി ജെ. ജേക്കബി​െൻറയും സി.ഐ ബി. ഗോപകുമാറി​െൻറയും നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.