രാഹുലിന് മജ്ജ മാറ്റിവെക്കണം; ലക്ഷങ്ങൾ കണ്ടെത്താൻ നാടൊരുമിക്കുന്നു

കുണ്ടറ: അപൂർവമായ 'അപ്ലാസ്റ്റിക് അനിമിയ' രോഗം ബാധിച്ച ഇരുപത്തിനാലുകാരൻ രാഹുലിനായി നാട്ടുകാർ കൈകോർക്കുന്നു. തൃക്കോവിൽവട്ടം പാങ്കോണത്ത് വിളയിൽ വീട്ടിൽ പ്രസാദി​െൻറയും സുദർശനകുമാരിയുടെയും മകനാണ് രാഹുൽ. നാല് മാസം മുമ്പാണ് രോഗം കണ്ടെത്തിയത്. മജ്ജമാറ്റിവെക്കൽ മാത്രമാണ് മുന്നിലുള്ള പരിഹാരം. ഇതുവരെയുള്ള ചികിത്സക്കും പരിശോധനകൾക്കുമായി വലിയ തുക ചെലവായിക്കഴിഞ്ഞു. മജ്ജ മാറ്റിവെക്കുന്നതിനും തുടർചികിത്സക്കുമായി ഇനിയും വൻ തുക വേണം. രാഹുലി​െൻറ ജീവൻ രക്ഷിക്കാൻ പലസംഘടനകളും വ്യക്തികളും വാട്സ്ആപ് ഗ്രൂപ്പുകളും മുന്നോട്ടുവന്നിട്ടുണ്ട്. 'കുണ്ടറ മുക്കട' എന്ന വാട്സ്ആപ് ഗ്രൂപ്പും പെരുമ്പുഴ സ്നേഹം ചാരിറ്റബിൾ ട്രസ്റ്റും ഡി.വൈ.എഫ്.ഐ കുണ്ടറ ബ്ലോക്ക് കമ്മിറ്റിയും സഹായമെത്തിക്കാൻ സജീവ പ്രവർത്തനത്തിലാണ്. കൂലിപ്പണിക്കാരനായ പിതാവ് ആകെയുള്ള ചെറിയ കിടപ്പാടം വിറ്റാണ് ചികിത്സക്ക് പണം കണ്ടെത്തിയത്. നല്ല മനസ്സുകളുടെ അകമഴിഞ്ഞ സഹായം ഉണ്ടെങ്കിലേ രാഹുലി​െൻറ ചികിത്സ യാഥാർഥ്യമാവുകയുള്ളൂ. രാഹുലി​െൻറ പേരിൽ എസ്.ബി.ടി കൊട്ടിയം ശാഖയിൽ എസ്.ബി അക്കൗണ്ട് ഉണ്ട്. അക്കൗണ്ട് നമ്പർ 20252925611. Ifsc:SBINO 015786 . ഫോൺ. 9605081445, 9605958637.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.