ഓച്ചിറ : ഹജ്ജ് വളൻറിയര്‍മാരായി സേവനം അനുഷ്ഠിക്കാന്‍ അവസരം ലഭിച്ച യാസിറിനും നാസറിനും ഇത് ദൈവനിയോഗമാണ്. തഴവ ഗവ. ഗേള്‍സ് ഹയര്‍സെക്കൻഡറി സ്കൂളിലെ അറബിക് അധ്യാപകനാണ് യാസിർ. നാസറാകെട്ട, കൊല്ലം തട്ടാമല ഗവ. ഹയര്‍ സെക്കൻഡറിയിലെ അറബിക് അധ്യാപകനും. ഹജ്ജിന് പോകുകയെന്ന ആഗ്രഹത്തിനപ്പുറം ഹജ്ജിനെത്തുന്നവരെ പരിചരിക്കാനും സഹായിക്കാനുമുള്ള അവസരമായാണ് ഇരുവരും പുതിയ ദൗത്യത്തെ കാണുന്നത്. കേരളത്തില്‍നിന്ന് തെരഞ്ഞെടുത്ത 58 പേരില്‍ രണ്ടുപേര്‍ മാത്രമാണ് കൊല്ലം ജില്ലയില്‍നിന്നുള്ളത്. ആഗസ്റ്റ് 16നാണ് ഇരുവരും സൗദിയിലേക്ക് യാത്ര തിരിക്കുന്നത്. വ്രതനിഷ്ഠയിലാണ് ഇപ്പോള്‍ ഇരുവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.