പത്തനാപുരം: ദമ്പതികളെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പിറവന്തൂര്‍ പഞ്ചായത്തിലെ വെട്ടിത്തിട്ടയിൽ ചാമ്പലംകോട് സാജൻ ഭവനിൽ രാജു കോശി (63), ഭാര്യ മേരിക്കുട്ടി (58) എന്നിവരെയാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടത്തിയത്. ആത്മഹത്യക്ക് പിന്നില്‍ കടബാധ്യതയെന്നാണ് സൂചന. ദിവസങ്ങളായി ഇരുവരും മകൾ ഷീനയുടെ വീട്ടിലായിരുന്നു. ഞായറാഴ്ച വൈകീട്ടാണ് ഇരുവരും വെട്ടിത്തിട്ടയിലെ വീട്ടിലെത്തിയത്. ഫോണില്‍ കിട്ടാതെ വന്നതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ അന്വേഷിച്ചെത്തിയ മകളാണ് ഇരുവെരയും മരിച്ച നിലയിൽ കണ്ടത്. മകളുടെ വിവാഹാവശ്യത്തിനും മകെൻറ തൊഴില്‍ സംബന്ധമായ കാര്യങ്ങള്‍ക്കുമായി വിവിധ ആളുകളില്‍ നിന്നും പണവും സ്വര്‍ണവും കടം വാങ്ങിയിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. ഇതിനിടെ രാജു കോശിക്കും മേരിക്കുട്ടിക്കും ഹൃദയസംബന്ധമായ അസുഖങ്ങളും പിടിപെട്ടു. ശസ്ത്രക്രിയയും നടത്തി. ഇതിനാല്‍ കടം വാങ്ങിയ പണം തിരികെ നല്‍കാൻ കഴിയാതെ വന്നു. താമസിക്കുന്ന വീടും വസ്തുവും സഹകരണബാങ്കില്‍ പണയത്തിലാണ്. ഈ തുക അടച്ചുതീര്‍ക്കാന്‍ കഴിയാതെ വന്നതോടെ ജപ്തി ഉണ്ടാകുമെന്ന് ബാങ്ക് അറിയിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് പൊലീസ് പറയുന്നു. സമീപത്തെ തടിമില്ലിലെ തൊഴിലാളിയായിരുന്നു രാജു കോശി. പോസ്റ്റ് ഒാഫിസിലെ മഹിളാ പ്രധാൻ ഏജൻറാണ് മേരിക്കുട്ടി. മകൻ സാജൻ കോശിക്ക് ബംഗളൂരുവിലാണ് ജോലി. ദമ്പതികള്‍ എഴുതിയ ആത്മഹത്യാകുറിപ്പ് െപാലീസ് കണ്ടെത്തി. ഇൻക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പുനലൂര്‍ പൊലീസ് കേസെടുത്തു. kol3 merikutty kol4 raju koshi പടം.....രാജു കോശി മേരിക്കുട്ടി (അടുത്ത ഫയല്‍)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.