റോഡിൽ വെള്ളം കയറി

പുനലൂർ: അച്ചൻകോവിൽ ജങ്ഷന് സമീപം റോഡിൽ വെള്ളംകയറി. വിദ്യാർഥികളടക്കം വലഞ്ഞു. തിങ്കളാഴ്ച വൈകീട്ട് പെയ്ത കനത്ത മഴയിലാണ് പൊലീസ് സ്റ്റേഷന് സമീപത്തെ റോഡ് മുങ്ങിയത്. ക്ലാസ്കഴിഞ്ഞ് ഗവ.എച്ച്.എസ്.എസിൽനിന്ന് വന്ന കുട്ടികളടക്കം വീട്ടിൽ പോകാൻ പ്രയാസപ്പെട്ടു. റോഡ്വശത്തെ ഓട അടഞ്ഞതാണ് വെള്ളക്കെട്ടിന് ഇടയാക്കിയത്. ഓട വൃത്തിയാക്കാൻ പൊതുമരാമത്ത് തയാറാകുന്നിെല്ലന്ന് നാട്ടുകാർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.