ദലിത് യുവാവി​െൻറ ദുരൂഹ മരണം: പൊലീസ് അനാസ്ഥ കാട്ടുന്നതായി സി.പി.എം

അഞ്ചൽ: തടിക്കാട് മാരൂർ പട്ടികജാതി കോളനിയിൽ ചരുവിള വീട്ടിൽ രാജുവിെന (32) വീടിന് സമീപത്തെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിലെ ദുരൂഹത തുടരുന്നു. ജൂൈല ഒന്നിന്ന് രാവിലെ ആറോടെയാണ് രാജുവി​െൻറ മൃതദേഹം കാണുന്നത്. കൂലിപ്പണിക്കാരനായിരുന്ന രാജു തലേദിവസം രാവിലെ വീട്ടിൽ നിന്ന് ജോലിക്ക് പോയതായിരുന്നു. രാത്രി ഏറെ വൈകിയും തിരികെ വീട്ടിലെത്താത്തതിനാൽ ഭാര്യയും ബന്ധുക്കളും നാട്ടിലും ബന്ധുവീടുകളിലും അന്വേഷണം നടത്തിയിരുെന്നങ്കിലും വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. തോട്ടിൽ കമഴ്ന്ന് കിടക്കുന്ന നിലയിൽ കണ്ടെത്തിയ മൃതദേഹത്തി​െൻറ തലയിലും ഇടത് കൈമുട്ടിലും മുറിവേറ്റ നിലയിലായിരുന്നു. പുനലൂർ ഡിവൈ.എസ്.പി എ. അനിൽകുമാർ, അഞ്ചൽ സർക്കിൾ ഇൻസ്പെക്ടർ ടി. സതികുമാർ, വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് മുതലായവർ സ്ഥലത്തെത്തി വിവരശേഖരണം നടത്തിയിരുന്നു. സംഭവം നടന്ന് ഒരു മാസമായിട്ടും മരണകാരണം ദുരൂഹമായി തുടരുകയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പോലും പൊലീസ് ബന്ധുക്കൾക്ക് നൽകിയിട്ടില്ലെന്നാണ് ആരോപണം. പൊലീസ് തുടരന്വേഷണം നടത്താതെ കുറ്റകരമായ അനാസ്ഥ കാട്ടുന്നതായാണ് പരാതി. ഇതിനെതിരെ കോളനി നിവാസികളെ പങ്കെടുപ്പിച്ച് പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തുമെന്ന് സി.പി.എം അറയ്ക്കൽ ലോക്കൽ സെക്രട്ടറി പി. രാജീവ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.