(പടം) ഓയൂർ: കോഴിക്കോട് കാറ്റാടി ശ്രീകൃഷ്ണവിലാസം എൻ.എസ്.എസ് കരയോഗ വാർഷിക പൊതുയോഗവും കുടുംബസംഗമവും താലൂക്ക് യൂനിയൻ പ്രസിഡൻറ് ചിതറ എസ്. രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻറ് പ്രകാശ്മേനോൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുതിർന്ന കരയോഗം അംഗങ്ങളെ ആദരിച്ചു. കരയോഗത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയം നേടിയവർക്ക് കാഷ് അവാർഡും എൻഡോവ്മെൻറും ചടങ്ങിൽ നൽകി. കരയോഗം സെക്രട്ടറി ആർ. ശശിധരക്കുറുപ്പ് റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. യൂനിയൻ ഭരണസമിതി അംഗങ്ങളായ പി.എസ്. മനോജ്, കെ.ആർ. മുരളീധരൻപിള്ള, ദിലീപ് കുമാർ, യൂനിയൻ ഇൻസ്പെക്ടർ ടി. അശോക് കുമാർ, ട്രഷറർ ജി. തുളസീധരൻ നായർ, ബിന്ദു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.