ഖനനം ഉപേക്ഷിച്ച ക്വാറികളിൽ അപകടം പതിയിരിക്കുന്നു

വെളിയം: മേഖലയിലെ കുടവട്ടൂരിലെ നൂറോളം ക്വാറികളിൽ ഖനനം ഉപേക്ഷിച്ച ശേഷം നികത്താത്തത് അപകടം ക്ഷണിച്ചു വരുത്തുന്നുവെന്ന് പരാതി. രണ്ടുവർഷമായി മേഖലയിൽ പാറ ഖനനം നിർത്തിവെച്ചിട്ട്. 450 അടി താഴ്ചയിൽ ഖനനം നടത്തിയതിനെതിരെ നാട്ടുകാരും പരിസ്ഥിതിപ്രവർത്തകരും സമരം നടത്തിയതി​െൻറ അടിസ്ഥാനത്തിലാണ് ക്വാറികൾ പൂട്ടിയത്. ക്വാറികളിൽ വെള്ളം കെട്ടിനിൽക്കുന്നത് അപകടങ്ങൾക്ക് കാരണമായിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളികളും പ്രദേശവാസികളും ക്വാറികളിലാണ് കുളിക്കാനും മറ്റും വരുന്നത്. പ്രവർത്തനരഹിതമായ ക്വാറികളിലെ കുഴികൾ മണ്ണിട്ട് നികത്തണമെന്ന് റവന്യൂ അധികൃതർ അറിയിച്ചിട്ടും ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. ക്വാറികൾ മണ്ണിട്ട് നികത്താതെ അനധികൃത ഖനനം നടത്താൻ വെളിയം പഞ്ചായത്ത് കൂട്ടുനിൽക്കുന്നുവെന്ന ആരോപണം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.