കുട്ടനാട്ടിലെ ദുരിതബാധിതർക്ക് കൈത്താങ്ങായി പ്രീഷ്യസ് ഡ്രോപ്സ്

കൊട്ടാരക്കര: പ്രളയക്കെടുതി മൂലം കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ദുരിതബാധിതർക്ക് കൊട്ടാരക്കരയിലെ രക്തദാന സംഘടന ഭക്ഷണവും കുടിവെള്ളവും എത്തിച്ചുനൽകി. തെരുവ് ജീവിതത്തിൽെപട്ടവർക്കും അനാഥർക്കും ഭക്ഷണമെത്തിച്ചുകൊടുക്കുന്ന പ്രീഷ്യസ് ഡ്രോപ്സ് എന്ന സംഘടനയാണ് സന്നദ്ധപ്രവർത്തനം നടത്തിയത്. ഇവരുടെ അന്നപൂർണപദ്ധതിയിലുൾപ്പെടുത്തിയായിരുന്നു ഭക്ഷണവും കുടിവെള്ളവും നൽകിയത്. ശ്രീ സത്യസായി സേവാ സംഘടന ആലപ്പുഴ ജില്ലഘടകം ക്രമീകരിച്ച ബോട്ടുകളിലായിരുന്നു അവശ്യസാധനങ്ങൾ ക്യാമ്പുകളിലേക്കയച്ചത്. സത്യസായി സേവാ സംഘടനയുടെ സന്നദ്ധ ഭടന്മാർ ആലപ്പുഴ ബോട്ടുെജട്ടിയിൽ ഇവ ഏറ്റുവാങ്ങി. വരും ദിവസങ്ങളിലും പ്രവർത്തനം തുടരുമെന്ന് പ്രീഷ്യസ് ഡ്രോപ്സ് ഭാരവാഹികളായ സന്തോഷ് കോയിക്കലും രാജേഷും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.