കൊല്ലം: രാജ്യത്തെ മാധ്യമങ്ങളെ വിലക്കെടുത്ത് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ് ബി.ജെ.പിയും ആര്‍.എസ്.എസുമെന്ന് സി.പി.ഐ സംസ്ഥാന എക്‌സി. അംഗം കെ.പി. രാജേന്ദ്രന്‍. ഇതിനുവേണ്ടി 80 ശതമാനം ടി.വി ചാനലുകളെയും വിലക്കെടുത്തു. എല്‍.ഡി.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പശ്ചിമബംഗാളിലെയും ത്രിപുരയിലെയും ജനാധിപത്യകശാപ്പിനും മനുഷ്യക്കുരുതിക്കും എതിരെ നടന്ന സായാഹ്ന ധര്‍ണ ചിന്നക്കട ഹെഡ്‌പോസ്റ്റോഫിസിന് മുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശരിയായ വാര്‍ത്തകള്‍ ജനങ്ങളില്‍ എത്താതിരിക്കാന്‍ ബോധപൂര്‍വമായ ശ്രമമാണ് ഇവിടെ നടക്കുന്നത്. ആര്‍എസ്.എസ്-ബി.ജെ.പി വര്‍ഗീയ ഫാഷിസത്തിനെതിരെയും ജനാധിപത്യവിരുദ്ധ നിലപാടിനെതിരെയും ഇടത് മതേതര ജനാധിപത്യ കൂട്ടായ്മ ഉയര്‍ന്നുവരേണ്ടത് ആവശ്യമാണെന്നും കെ.പി. രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. സി.പി.എം ജില്ല സെക്രട്ടറി എസ്. സുദേവന്‍ അധ്യക്ഷത വഹിച്ചു. എല്‍.ഡി.എഫ് ജില്ല കണ്‍വീനര്‍ എന്‍. അനിരുദ്ധന്‍, സി.പി.ഐ നേതാക്കളായ കെ.ആര്‍. ചന്ദ്രമോഹനന്‍, ജെ. ചിഞ്ചുറാണി, കെ.എസ്. ഇന്ദുശേഖരന്‍നായര്‍, ആര്‍. രാജേന്ദ്രന്‍, കെ. ശിവശങ്കരന്‍നായര്‍, പി.എസ്. സുപാല്‍, ജി. ലാലു, ആര്‍. വിജയകുമാര്‍, സി.പി.എം നേതാക്കളായ ബി. രാഘവന്‍, ജോര്‍ജ് മാത്യു, മേയര്‍ വി. രാജേന്ദ്രബാബു, എക്‌സ് ഏണസ്റ്റ്, ശിവശങ്കരപ്പിള്ള, കെ.പി. കുറുപ്പ്, സഹദേവന്‍, രാജമ്മ ഭാസ്‌ക്കരന്‍, എ.എം. ഇക്ബാല്‍ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.