തിരുവനന്തപുരം: 2016-17ൽ 1704 കോടിയുടെ അധികബാധ്യത വെന്നന്ന് കാണിച്ച് വൈദ്യുതി ബോർഡ് നൽകിയ പരാതിയിൽ െറഗുലേറ്ററി കമീഷൻ തെളിവെടുത്തു. 400 കോടി രൂപയുടെ കമ്മിയാണ് കമീഷൻ നേരത്തെ അനുവദിച്ചിരുന്നത്. ഒാഡിറ്റ് ചെയ്ത കണക്ക് കൂടി പരിഗണിച്ചാണ് പുതിയ റിപ്പോർട്ട് (ടൂയിങ് അപ്) സമർപ്പിച്ചത്. 2104.59 കോടി രൂപയുടെ കമ്മിയാണ് ബോർഡ് കണക്കാക്കിയത്. അതിൽനിന്ന് നേരത്തെ അനുവദിച്ച 400 കോടി കുറച്ചാണ് ഇപ്പോൾ ഹരജി നൽകിയത്. മൂന്ന് ബിസിനസ് യൂനിറ്റുകളായി തരംതിരിച്ചാണ് ഇത് സമർപ്പിച്ചത്. െറഗുലേറ്ററി കമീഷൻ സ്വമേധയാ ആണ് കഴിഞ്ഞവർഷം വൈദ്യുതി നിരക്ക് അടക്കം നിശ്ചയിച്ചത്. ജനങ്ങൾക്ക് അധികബാധ്യത വരുന്ന നിർദേശങ്ങൾക്കെതിരെ രൂക്ഷമായ എതിർപ്പുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.