തിരുവനന്തപുരം: മാധ്യമങ്ങളെ വിമർശിക്കുന്നെന്ന പേരും പറഞ്ഞ് മൃതദേഹത്തെ പോലും അപമാനിക്കുകയും അനാദരിക്കുകയും ചെയ്യുന്ന മനുഷ്യവിരുദ്ധമായ മാനസികാവസ്ഥയിലേക്ക് സോഷ്യൽ മീഡിയയിലെ പോരാട്ടക്കാർ തരംതാഴരുതെന്ന് കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂർ, ജനറൽ സെക്രട്ടറി സി. നാരായണൻ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു. കോട്ടയം ജില്ലയിലെ മുണ്ടാറിൽ മുങ്ങിമരിച്ച മാധ്യമപ്രവർത്തകരെ പരിഹസിക്കാനാണ് സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി ശ്രമം നടന്നത്. ആഴ്ചകളായി തുരുത്തിൽ ഒറ്റപ്പെട്ടുപോയവരുടെ ദുരിതങ്ങൾ പുറംലോകത്തിെൻറ ശ്രദ്ധയിൽ കൊണ്ടുവരാൻ സ്വന്തം സുരക്ഷ പോലും അവഗണിച്ച് പ്രവർത്തിച്ചവർക്കാണ് ദുരന്തമുണ്ടായത്. പ്രകൃതിക്ഷോഭ ദുരിതങ്ങളിൽനിന്ന് ജനങ്ങൾക്ക് ആശ്വാസം എത്തിക്കാനുള്ള സർക്കാറിെൻറ ശ്രമങ്ങൾ നിരീക്ഷണവിധേയമാക്കാനും ദുരിതങ്ങളുടെ നേർച്ചിത്രം പുറംലോകത്തെ അറിയിക്കാനുമുള്ള ബാധ്യത മാധ്യമങ്ങൾക്കുണ്ട്. മാധ്യമങ്ങളെ വിമർശിക്കുന്നതിനപ്പുറം എല്ലാറ്റിലും അസഹിഷ്ണുതയോടെ കൂട്ടമായി ആക്രമിക്കുന്ന പ്രവണതയുടെ അനന്തരഫലമാണ് സമൂഹത്തിനായി ജീവൻ നൽകിയ രണ്ടുപേരുടെ മരണത്തിനെ പോലും പരിഹസിക്കാനുള്ള ഒരുകൂട്ടം ആളുകളുടെ വ്യഗ്രതയെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.