* 2005 സെപ്റ്റംബർ 27: ശ്രീകണ്ഠേശ്വരം പാർക്കിൽനിന്ന് ഉദയകുമാറിനെയും (28) സുഹൃത്ത് സുരേഷ് കുമാറിനെയും മോഷണക്കുറ്റം ആരോപിച്ച് സി.െഎ ഇ.കെ. സാബുവിെൻറ നേതൃത്വത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫോർട്ട് പൊലീസ് സ്റ്റേഷനിലേക്ക് ചോദ്യം ചെയ്യാൻ കൊണ്ടുപോയ ഉദയകുമാർ പുലർച്ചെ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു. * ക്രൈംബ്രാഞ്ച് അന്വേഷണത്തിനൊടുവിൽ മൂന്ന് പൊലീസുകാരെ പ്രതികളാക്കി 2007ൽ കുറ്റപത്രം. *55 സാക്ഷികളും കൂറുമാറി. ഹൈകോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു. *സി.ബി.ഐ 2010 ആഗസ്റ്റ് പത്തിന് കുറ്റപത്രം സമർപ്പിച്ചു. * 2016 ഡിസംബർ രണ്ടിന് വിചാരണനടപടിക്ക് തുടക്കം. *2017 മാർച്ച് എട്ടിന് കേസ് നടപടി വേഗം തീർപ്പാക്കാൻ ഹൈകോടതി നിർദേശം. *2017 മേയ് 30ന് നാലാം പ്രതി വി.പി. മോഹനനെ കോടതി കുറ്റമുക്തനാക്കി. *2017 ജൂൺ 19ന് വിചാരണ തുടങ്ങി. ഒന്നാം സാക്ഷി ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെതുടർന്ന് കോടതി രൂക്ഷവിമർശനം നടത്തുകയും രണ്ടുദിവസത്തേക്ക് കേസ് നടപടി നിർത്തിവെക്കുകയും ചെയ്‌തു *2017 നവംബർ 25ന് കോടതി വിചാരണനടപടി പുനഃക്രമീകരിച്ചു. *2018 ജൂലൈ 25ന് 394 ദിവസം നീണ്ട കോടതി നടപടികൾക്ക് വിരാമമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.