തിരുവനന്തപുരം: ''തിരികെവരാമെന്ന് പറഞ്ഞ് പോയതാണ് മകൻ ഉദയകുമാർ. തിരികെ വന്നത് ജീവനില്ലാത്ത ശരീരം''; വർഷങ്ങൾ കഴിഞ്ഞിട്ടും കണ്ണീരുവറ്റാതെ എല്ലാം പ്രഭാവതിയമ്മയുടെ ഹൃദയത്തിലുണ്ട്. ഇത്രയും നാൾ പിടിച്ചുനിന്നു. പല സാക്ഷികളും കൂറുമാറി. ഹൈകോടതിയിൽ വിശ്വാസമുണ്ടായിരുന്നു. അങ്ങനെ സി.ബി.െഎ അന്വേഷണത്തിൽ കുറ്റക്കാരെ കണ്ടെത്തി. അവർക്ക് മതിയായ ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷ. അതാണ് തെൻറ മകന് നൽകാൻ കഴിയുന്നത്; ഒപ്പം നിന്നവർക്ക് നന്ദി പറഞ്ഞ് ഉദയകുമാറിെൻറ മാതാവ് പറഞ്ഞു. ഇനിയൊരമ്മക്കും ഈ അനുഭവം ഉണ്ടാകാതിരിക്കാൻ കടുത്ത ശിക്ഷതന്നെ വേണമെന്ന് അവർ പറഞ്ഞു. മകന് നീതികിട്ടാൻ പ്രഭാവതിയമ്മ നടത്തിയ ശ്രമങ്ങളാണ് ആറ് പൊലീസുകാരെ കുറ്റക്കാരെന്ന് കണ്ടെത്തിയതുവരെ എത്തിച്ചത്. ആദ്യം മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെമാത്രം പ്രതിസ്ഥാനത്ത് നിർത്തി അവസാനിപ്പിക്കാനിരുന്ന കേസിൽ വീണ്ടും അന്വേഷണം ആവശ്യപ്പെട്ട് അവർ കോടതികൾ കയറിയിറങ്ങി. ഒടുവിലാണ് സി.ബി.ഐ അന്വേഷണ ആവശ്യം ഹൈകോടതി അംഗീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.