ടൈംടേബിൾ തിരുവനന്തപുരം: മൂന്നാം സെമസ്റ്റർ എം.എഫ്.എ (പെയിൻറിങ് ആൻഡ് സ്കൾപ്ചർ) ഡിഗ്രി പരീക്ഷ ആഗസ്റ്റ് ആറിന് ആരംഭിക്കും. ടൈംടേബിൾ വെബ്സൈറ്റിൽ. വിദൂര വിദ്യാഭ്യാസ വിഭാഗം സെപ്റ്റംബർ അഞ്ചിന് ആരംഭിക്കുന്ന ഒന്നാം വർഷ ബി.എസ്സി കമ്പ്യൂട്ടർ സയൻസ്/ബി.സി.എ ആന്വൽ സ്കീം സപ്ലിമെൻററി, ന്യൂ സ്കീം (2013 അഡ്മിഷൻ മുതൽ) ഒാൾഡ് സ്കീം (2013 അഡ്മിഷന് മുമ്പ്), മേഴ്സി ചാൻസ് പരീക്ഷകളുടെയും ടൈംടേബിൾ വെബ്സൈറ്റിൽ. പരീക്ഷഫലം ഏപ്രിലിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എഡ് ഡിഗ്രി പരീക്ഷഫലം വെബ്സൈറ്റിൽ. 2017 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.വോക് (സോഫ്റ്റ്വെയർ ഡെവലപ്മെൻറ്) (2016 അഡ്മിഷൻ റെഗുലർ, 2015 അഡ്മിഷൻ ഇംപ്രൂവ്മെൻറ്/ സപ്ലിെമൻററി, 2014 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷഫലം വെബ്സൈറ്റിൽ. സൂക്ഷ്മപരിശോധനക്കും പുനർമൂല്യനിർണയത്തിനും ആഗസ്റ്റ് 20 വരെ ഒാൺലൈനായി അപേക്ഷിക്കാം. സി.ബി.സി.എസ്.എസ് 2017 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.എസ്സി ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കാറ്ററിങ് സയൻസ് (2016 അഡ്മിഷൻ െറഗുലർ, 2015 അഡ്മിഷൻ ഇംപ്രൂവ്മെൻറ്/സപ്ലിമെൻററി, 2014 ആൻഡ് 2013 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷഫലം വെബ്സൈറ്റിൽ. പരീക്ഷകേന്ദ്രം ആഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന ബി.എസ്സി (ആന്വൽ സ്കീം) സബ്സിഡിയറി വിഷയങ്ങൾക്കുള്ള മേഴ്സി ചാൻസ് പരീക്ഷക്ക് തിരുവനന്തപുരം ഗവ. ആർട്സ് കോളജ്, കൊല്ലം എസ്.എൻ കോളജ്, ആലപ്പുഴ എസ്.ഡി കോളജ് എന്നിവ മാത്രമായിരിക്കും പരീക്ഷകേന്ദ്രം. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ്, നീറമൺകര എൻ.എസ്.എസ് കോളജ് എന്നിവ പരീക്ഷകേന്ദ്രമായി അപേക്ഷിച്ചവർ തിരുവനന്തപുരം ആർട്സ് കോളജിൽനിന്ന് ഹാൾ ടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷ എഴുതണം. വർക്കല എസ്.എൻ കോളജ്, കായംകുളം എം.എസ്.എം കോളജ് എന്നിവ പരീക്ഷകേന്ദ്രമായി അപേക്ഷിച്ചവർ കൊല്ലം എസ്.എൻ കോളജിൽനിന്ന് ഹാൾ ടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷ എഴുതണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.