യൂനിവേഴ്സിറ്റി എംപ്ലോയ്മെൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെൻറർ ഹോസ്പിറ്റാലിറ്റി, ഹോട്ടൽ മാനേജ്മെൻറ് ഉദ്യോഗാർഥികൾക്കായി 31ന് രാവിലെ 9.30 മുതൽ തിരുവനന്തപുരം പി.എം.ജിയിലെ സ്റ്റുഡൻറ്സ് സെൻററിലെ യൂനിവേഴ്സിറ്റി എംപ്ലോയ്മെൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ സൗജന്യ പ്ലേസ്മെൻറ് ഡ്രൈവ് സംഘടിപ്പിക്കുന്നു. താജ്, ലീല റാവിസ്, ഉദയസമുദ്ര, ടർട്ടിൽ ഒാൺ ദ ബീച്ച്, ഹൈസിന്ത് തുടങ്ങിയ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ െഗസ്റ്റ് സർവിസ് അസോസിയേറ്റ്, സ്റ്റെവാർഡ്സ്, കുക്ക്, കോമി, ഹൗസ് കീപ്പിങ് അസോസിയേറ്റ്, വെയ്റ്റേഴ്സ്, ഫ്രണ്ട് ഒാഫിസ് അസോസിയേറ്റ്, റസ്റ്റാറൻറ് മാനേജർ തുടങ്ങിയ തസ്തികകളിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ നൂറിലധികം ഒഴിവുകളിലേക്ക് നിയമനം ലഭിക്കും. പെങ്കടുക്കാൻ ആഗ്രഹിക്കുന്നവർ 29ന് രാത്രി 12ന് മുമ്പ് https://goo.gl/r4gzcm എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. വിശദ വിവരങ്ങൾക്ക് www.facebook.com/MCCTVM. (ഫോൺ: 0471 2304577, 9159455118). അസൈൻമെൻറ് വിദൂര വിദ്യാഭ്യാസ വിഭാഗം ബി.എ/ ബി.എസ്സി / ബി.കോം ഒന്ന്, രണ്ട് സെമസ്റ്ററുകളിലെ അസൈൻമെൻറുകൾ 30ന് എസ്.ഡി.ഇയിൽ സ്വീകരിക്കും. സൂക്ഷ്മ പരിശോധന 2016 ഡിസംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.എ/ ബി.എസ്സി/ബി.കോം/ ബി.സി.എ -സി.ബി.സി.എസ്.എസ് കരിയർ റിലേറ്റഡ് ഡിഗ്രി പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മ പരിശോധനക്ക് അപേക്ഷിച്ചവർ 25 മുതൽ ആഗസ്റ്റ് ഒന്ന് വരെ ഹാൾ ടിക്കറ്റ് / െഎഡി കാർഡുമായി പുനർമൂല്യനിർണയ വിഭാഗമായ ഇ.ജെ III യിൽ എത്തണം. പരീക്ഷഫീസ് സെപ്റ്റംബർ മൂന്നിന് ആരംഭിക്കുന്ന രണ്ടാംവർഷ എം.എ / എം.കോം പരീക്ഷക്ക് (പ്രൈവറ്റ് രജിസ്ട്രേഷൻ) പിഴയില്ലാതെ ആഗസ്റ്റ് എട്ടു വരെയും 50 രൂപ പിഴയോടെ ആഗസ്റ്റ് 10 വരെയും 125 രൂപ പിഴയോടെ ആഗസ്റ്റ് 14 വരെയും അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.