ചടയമംഗലം: കുണ്ടും കുഴിയും വാഹനയാത്ര നടുവൊടിക്കും കാൽനട അസാധ്യം...കൊല്ലം-തിരുവനന്തപുരം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന ഗ്രാമീണപാതയായ ചെറിയവെളിനല്ലൂർ-പെരപ്പയം റോഡിെൻറ നേർക്കാഴ്ചയാണിത്. പൊട്ടിപ്പൊളിഞ്ഞ റോഡിെൻറ ദുരവസ്ഥക്ക് പരിഹാരം കാണണമെന്ന പ്രദേശെത്ത ജനങ്ങളുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ചെറിയവെളിനല്ലൂരിൽനിന്ന് കമ്പനിക്കട, കണ്ണംകോട്, തേവൻകോട്, ആക്കൽ, പ്ലാമൂട് വഴി പെരപ്പയത്തേക്ക് പോകുന്ന റോഡാണിത്. വെളിനല്ലൂർ പഞ്ചായത്തിലെ ഭൂരിഭാഗം റോഡുകളും കഴിഞ്ഞ സാമ്പത്തികവർഷം നവീകരിച്ചിരുന്നു. എന്നാൽ, ഇൗ റോഡിനോടും ഇവിടത്തെ ജനങ്ങളോടും അധികൃതർ അവഗണന തുടരുകയാണ്. എട്ടുവർഷം മുമ്പാണ് ഇവിടെ അവസാനമായി ടാറിങ് നടന്നത്. കരാർ വ്യവസ്ഥ പ്രകാരം പ്രവൃത്തികൾ നടത്തിയ കമ്പനി കുറച്ചുകാലം അറ്റകുറ്റപ്പണി നടത്തിയതല്ലാതെ പിന്നീട് ഒന്നും ചെയ്തില്ല. അടുത്തിടെ ഉദ്ഘാടനം നടത്തിയ പെരപ്പയം പാലത്തിെൻറ അനുബന്ധ റോഡ് നവീകരണ ഭാഗമായി പാതയുടെ കുറച്ചുഭാഗം ടാർ െചയ്തിരുന്നു. ദിനംപ്രതി സ്കൂൾവാഹനങ്ങളടക്കം നൂറുകണക്കിന് വാഹനങ്ങളാണ് സഞ്ചരിക്കുന്നത്. വീതി കുറഞ്ഞ റോഡിെൻറ ഭൂരിഭാഗം സ്ഥലത്തും വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. വളവും തിരിവും കയറ്റങ്ങളും ഇറക്കങ്ങളും ധാരാളമുള്ള പാതയിൽ കുഴികൾ രൂപപ്പെട്ടത് വാഹനയാത്രികർക്ക് വെല്ലുവിളിയാവുകയാണ്. നിരവധി അപകടങ്ങളുമുണ്ടായി. കുഴിയിൽനിന്ന് രക്ഷപ്പെടാൻ വാഹനം പാതയുടെ ഇരുവശങ്ങളിൽ കൂടിയും ഒാടിക്കുന്നതാണ് കൂടുതൽ അപകടങ്ങൾക്ക് കാരണം. ഇരുചക്രവാഹനങ്ങളാണ് കൂടുതലും അപകടത്തിൽപെടുന്നത്. റോഡ് പൊട്ടിപൊളിഞ്ഞിട്ടും ഒാേട്ടാകൾ സർവിസ് നടത്തുന്നതാണ് ജനങ്ങൾക്ക് ആശ്വാസം. നിവേദനങ്ങളുമായി എത്തുന്നവരോട് ഉടൻ ശരിയാക്കുമെന്നാണ് അധികൃതരുടെ മറുപടി. റോഡിെൻറ ശോച്യാവസ്ഥ പരിഹരിച്ച് സഞ്ചാരയോഗ്യമാക്കാൻ അടിയന്തരനടപടി സ്വീകരിക്കണമെന്നാണ് വ്യാപക ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.