കൊല്ലം: അർഹതയില്ലാതെ മുൻഗണന/എ.എ.വൈ വിഭാഗത്തിൽപെട്ട റേഷൻ കാർഡുകൾ കൈവശംെവച്ചിട്ടുള്ളവർ 31നുമുമ്പ് ആണ്ടാമുക്കത്തുള്ള താലൂക്ക് സപ്ലൈ ഒാഫിസിൽ തിരിച്ചേൽപിച്ച് പൊതുവിഭാഗത്തിലേക്ക് മാറ്റണമെന്ന് താലൂക്ക് സപ്ലൈ ഒാഫിസർ അറിയിച്ചു. സർക്കാർ, അർധ സർക്കാർ, പൊതുമേഖല ജീവനക്കാർ, സർക്കാർ പെൻഷൻകാർ, പൊതുമേഖല ബാങ്ക്, സഹകരണബാങ്ക് ജീവനക്കാർ, 1000 ചതുരശ്ര അടിക്ക് മുകളിൽ വിസ്തീർണമുള്ള വീടുള്ളവർ, ഒരു ഏക്കറിൽ കൂടുതൽ ഭൂമി സ്വന്തമായിട്ടുള്ളവർ, നാല് ചക്ര വാഹനങ്ങൾ ഉള്ളവർ, ആദായനികുതി നൽകുന്നവർ, 25000 രൂപയിൽ കൂടുതൽ വരുമാനമുള്ള പ്രവാസികൾ/സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർ എന്നിവർ മുൻഗണന, എ.എ.വൈ കാർഡുകളിൽ ഉൾപ്പെട്ടതായി വിവരം ലഭിച്ചാൽ അവർക്കെതിരെ നടപടിയുണ്ടാകും. അനർഹരുടെ പേരുകൾ പൊതുജനങ്ങൾക്ക് സ്വയം പേര് വെളിപ്പെടുത്താതെ അറിയിക്കാം. ആഗസ്റ്റ് ഒന്നിനുശേഷം നടക്കുന്ന പരിശോധനയിൽ അനർഹമായി കാർഡുകൾ കൈവശം െവച്ചതായി കണ്ടുപിടിച്ചാൽ നാളിതുവരെ അനർഹമായി കൈപ്പറ്റിയ റേഷൻ സാധനങ്ങളുടെ വില ഈടാക്കും. പ്രസ്തുത കാർഡുടമകളുടെ പേരിൽ നടപടി സ്വീകരിക്കുന്നതായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ധർണ നടത്തി കൊട്ടിയം: കേന്ദ്ര ഗവൺമെൻറിെൻറ കാർഷികനയങ്ങൾക്കെതിരെ കർഷകസംഘം കൊട്ടിയം ഏരിയ വനിത സബ് കമ്മിറ്റി ബി.എസ്.എൻ.എൽ കൊട്ടിയം ഓഫിസിന് മുന്നിൽ ധർണ നടത്തി. ജില്ല ട്രഷറർ ഡി. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയ കൺവീനർ ജലജ മണി അധ്യക്ഷതവഹിച്ചു. മാധവൻപിള്ള, ഗീത, രാജേന്ദ്രൻ, നൗഷാദ്, സുൽബത്ത്, പാപ്പച്ചൻ, രാജവല്ലി എന്നിവർ സംസാരിച്ചു. പൂർവവിദ്യാർഥി സംഘടന യോഗം ഇരവിപുരം: വാളത്തുംഗല്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്കൂളിലെ പൂർവവിദ്യാർഥി സംഘടനയുടെ യോഗം നടന്നു. നഗരസഭ നഗരാസൂത്രണ സ്ഥിരംസമിതി അധ്യക്ഷൻ വി.എസ്. പ്രിയദര്‍ശനന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എസ്. ശശിധരന്‍പിള്ള അധ്യക്ഷതവഹിച്ചു. മുന്‍ പി.ടി.എ പ്രസിഡൻറ് എൽ. മണിലാല്‍, പ്രിന്‍സിപ്പൽ ബേബിചന്ദ്ര എന്നിവർ സംസാരിച്ചു. പ്രഥമാധ്യാപിക ജമീലത്ത് സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: സബീന (പ്രസി.), ഷെമി (വൈ. പ്രസി.), രാജി (സെക്ര.), സനൂജ (ജോ.സെക്ര.), ലൗലി (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.