ഓച്ചിറ: ത്രിതല പഞ്ചായത്തും ലൈഫ്മിഷനും ചേർന്ന് നടപ്പാക്കുന്ന ഭവന പദ്ധതിയിൽ ആശങ്കകളേറെ. വീട് നിർമാണത്തിനായി നിലവിലെ വീടുകൾ പൊളിച്ചുമാറ്റിയാൽ പണം സമയബന്ധിതമായി കിട്ടുമോ എന്ന ആശങ്കയിലാണ് ഗുണഭോക്താക്കൾ. വർഷങ്ങളായി പൊളിച്ചിട്ട വീടുകൾക്ക് അടുത്തകാലത്താണ് പണം ലഭിച്ചത്. ഗുണഭോക്താവായി ലിസ്റ്റിലുള്ളവർ പഞ്ചായത്തുകളിൽ എഗ്രിമെൻറ് വെച്ചിട്ടുണ്ട്. ആദ്യ ഗഡു പഞ്ചായത്തിെൻറ വിഹിതമായി 40,000 രൂപ വീതം നൽകും. ജില്ല പഞ്ചായത്തിെൻറയും ബ്ലോക്ക് പഞ്ചായത്തിെൻറയും വിഹിതം കഴിച്ച് ബാക്കി വരുന്ന തുക ലൈഫ് മിഷനിൽനിന്ന് നൽകുമെന്നാണ് പഞ്ചായത്ത് അധികൃതർ നൽകുന്ന വിവരം. എന്നാൽ ബ്ലോക്ക് പഞ്ചായത്തോ ജില്ല പഞ്ചായത്തോ ലൈഫ് മിഷനോ ഇതുവരെ പഞ്ചായത്തിന് തുക കൈമാറിയിട്ടില്ല. പകരം വാക്കാലുള്ള ഉറപ്പുകൾ മാത്രമാണ് നൽകിയിട്ടുള്ളത്. താമസിക്കുന്ന വീടുകൾ പൊളിച്ചുമാറ്റിയാൽ ഘട്ടംഘട്ടമായി പണം കിട്ടിയിെല്ലങ്കിൽ ഗുണഭോക്താക്കൾ പഞ്ചായത്തിന് നേരെ തിരിയും. പല പഞ്ചായത്തുകളും ഗുണഭോക്താക്കളുടെ വിളിച്ചുചേർത്ത് അവരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തിയ ശേഷം ഒന്നാം ഗഡു വിതരണംചെയ്യാനുള്ള ശ്രമത്തിലാണ്. ലൈഫ് പദ്ധതി: അപേക്ഷ നൽകണം ഓച്ചിറ: ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന ഭൂമിയുള്ള ഭവനരഹിതരായ കുടുംബങ്ങൾ ലൈഫ് ലിസ്റ്റിൽ ഉൾപ്പെടാതെ വിട്ടുപോയിട്ടുണ്ടങ്കിൽ അവരെ പി.എം.എ.വൈ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിന് പഞ്ചായത്ത് തലത്തിൽ സർവേ നടത്തും. ലിസ്റ്റിൽ ഉൾപ്പെടാൻ ആഗ്രഹിക്കുന്ന കുടുബങ്ങൾ 28ന് വൈകീട്ട് 5ന് മുമ്പ് അപേക്ഷ നൽകണമെന്ന് പ്രസിഡൻറ് അറിയിച്ചു. ക്ലാപ്പന പഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടാത്ത ഭൂമിയുള്ള ഭവന രഹിതരും ഭുരഹിതരായ ഭവനരഹിതരും 27ന് വൈകീട്ട് അഞ്ചിനുമുമ്പായി അപേക്ഷ നൽകണമെന്ന് പഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു. ചന്ദനമരം മുറിച്ചുകടത്തി ഓച്ചിറ: വലിയകുളങ്ങര ജുമാമസ്ജിദ് പരിസരത്ത് നിന്ന ചന്ദനമരം മുറിച്ചുകടത്തി. കഴിഞ്ഞദിവസം രാത്രിയാണ് മോഷ്ടാക്കൾ വാൾ ഉപയോഗിച്ചു ചന്ദനം മുറിച്ചുകടത്തിയത്. ജമാഅത്ത് ഭാരവാഹികൾ ഓച്ചിറ പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.