പെൻഷനേഴ്സ്​ യൂനിയൻ സമ്മേളനം

കുണ്ടറ: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ ഇളമ്പള്ളൂർ വെസ്റ്റ് യൂനിറ്റ് കൺവെൻഷൻ ബ്ലോക്ക് പ്രസിഡൻറ് ബി. സുകുമാരൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് എസ്. ദാമോദരൻ ഉണ്ണിത്താൻ അധ്യക്ഷത വഹിച്ചു. അംഗത്വ വിതരണം ബ്ലോക്ക് സെക്രട്ടറി മുളവന രാധാകൃഷ്ണൻ നിർവഹിച്ചു. കവി മുളവന രാധാകൃഷ്ണനെ ആദരിച്ചു. പേരയം വെസ്റ്റ് യൂനിറ്റ് കൺവെൻഷൻ ബ്ലോക്ക് പ്രസിഡൻറ് ബി. സുകുമാരൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് എ.വി. തോംസൺ അധ്യക്ഷതവഹിച്ചു. അംഗത്വ വിതരണം ബ്ലോക്ക് സെക്രട്ടറി മുളവന രാധാകൃഷ്ണൻ നിർവഹിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ ഷിജോജോൺ, അതുല്യ ബി. അനിൽ എന്നിവരെ സാംസ്കാരികവേദി കൺവീനർ എ.എൻ. ഡൊമിനിക് അനുമോദിച്ചു. അക്രഡിറ്റഡ് ഓവർസിയർ ഒഴിവ് കുണ്ടറ: മൺറോതുരുത്ത് ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം അക്രഡിറ്റഡ് ഓവർസിയർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽ യോഗ്യതയുള്ള ഐ.ടി.ഐ, ഡിപ്ലോമ സർട്ടിഫിക്കറ്റ് ഉള്ളവരും മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ളവർക്കും അപേക്ഷിക്കാം. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം ചൊവ്വാഴ്ച രാവിലെ 11ന് പഞ്ചായത്ത് ഒാഫിസിൽ അഭിമുഖത്തിനെത്തണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.