പണം തട്ടിയെടുക്കാൻ പുതിയ അടവ് സ്ത്രീകൾ മാത്രമുള്ള സ്ഥാപനങ്ങളിൽ തട്ടിപ്പിന് ശ്രമം

കരുനാഗപ്പള്ളി: സ്ത്രീകൾ മാത്രമുള്ള വ്യാപാരസ്ഥാപനങ്ങളിൽ കയറി തട്ടിപ്പുനടത്തുന്നതിന് പുതിയ അടവ്. ഇവിടെ പണം ഏൽപിച്ചോയെന്ന് ചോദിച്ചാണ് ഇയാൾ കടയിലേക്ക് കയറുക. ഇല്ലെന്ന് മറുപടി കിട്ടുമ്പോൾ ഇവിടെ ഏൽപിക്കാമെന്നാണല്ലോ പറഞ്ഞെതന്ന് പറയുകയും ഫോണെടുത്ത് വിളിച്ചിട്ട് പണം കൊടുത്തില്ലേ എന്ന് ഉറക്കെ സംസാരിക്കും. ഉടനെ കൊടുത്തേക്കൂ, ഇവിടെനിന്ന് വാങ്ങിക്കോളാം എന്ന് പറഞ്ഞ് ഫോൺ സംസാരം അവസാനിപ്പിക്കും. ചൊവ്വാഴ്ച ഉച്ചയോടെ പുതിയകാവ് മാർക്കറ്റിലെ ആയുർവേദ മെഡിക്കൽ ഫാർമസിയിൽ കാറിലെത്തിയ ആൾ കടയിലുണ്ടായിരുന്ന യുവതിയോട് മൂവായിരം രൂപ കൊടുക്കാൻ ആവശ്യപ്പെട്ടു. ഏത് പണമാണെന്ന് അന്വേഷിച്ചപ്പോൾ മൊബൈൽ ഫോണെടുത്ത് പണം എത്തിക്കണമെന്ന മട്ടിൽ സംസാരിച്ചു. യുവതി പണം നൽകാൻ വിസമ്മതിച്ചതോടെ ഇയാൾ മടങ്ങിപ്പോയി. സ്ത്രീകൾ മാത്രമുള്ള നിരവധി കടകളിൽ ഇത്തരത്തിൽ പണം ആവശ്യപ്പെട്ട് ഇയാൾ എത്തിയതായാണ് വിവരം. ചവറ ഐ.ഐ.ഐ.സിയുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ നേരിട്ട് നടത്തണം കരുനാഗപ്പള്ളി: ചവറ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആൻഡ് കണ്‍സള്‍ട്ടിങ് സ​െൻററി​െൻറ പ്രവര്‍ത്തനം സര്‍ക്കാര്‍ നേരിട്ട് നടത്തണമെന്ന് കരുനാഗപ്പള്ളി താലൂക്ക് പൗരസമിതി ആവശ്യപ്പെട്ടു. സ​െൻററി​െൻറ പ്രവര്‍ത്തന ചുമതല നിര്‍മാണ സഹകരണസംഘത്തിനാണ്. സ്ഥാപനത്തി​െൻറ പ്രവര്‍ത്തനം സുതാര്യമാക്കാനും അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് പ്രയോജനം ലഭിക്കുവാനും സര്‍ക്കാറി​െൻറ നേരിട്ടുള്ള പ്രവര്‍ത്തനനിയന്ത്രണം അനിവാര്യമാണെന്നും യോഗം ചൂണ്ടിക്കാട്ടി. പൗരസമിതി പ്രസിഡൻറ് മുനമ്പത്ത് ഷിഹാബ് അധ്യക്ഷത വഹിച്ചു. കുന്നേല്‍ രാജേന്ദ്രന്‍, വര്‍ഗീസ് മാത്യു കണ്ണാടിയില്‍, നാസര്‍ പെല്ലിപ്പുറം, വി.കെ. രാജേന്ദ്രന്‍, മുഹമ്മദ്‌പൈലി, രവീന്ദ്രന്‍പിള്ള, രാജാപനയറ എന്നിവർ സംസാരിച്ചു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.