(ചിത്രം) കരുനാഗപ്പള്ളി: സ്‌കൂള്‍ വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവിനെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. അയണിവേലിക്കുളങ്ങര അയത്തി വടക്കുമുറിയിൽ ജയശ്രീഭവനത്തില്‍ സുബ്രഹ്മണ്യനാണ് (31) അറസ്റ്റിലായത്. സ്‌കൂളിലും ട്യൂഷനും പോകുന്ന വിദ്യാര്‍ഥിനികളെ ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ ബൈക്കിലെത്തി സ്ഥിരമായി ശല്യം ചെയ്യുന്നതായി നിരവധിപേര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തിങ്കളാഴ്ച രാവിലെ ഏഴിന് ചെറുവേലി മുക്കിന് തെക്കുവശം ആളൊഴിഞ്ഞ ഭാഗത്തുവെച്ച് ട്യൂഷന് വരുകയായിരുന്ന ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ ഇയാൾ പീഡിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു. സംഭവം പെൺകുട്ടി വീട്ടില്‍ അറിയിച്ചു. പൊലീസില്‍ പരാതി നല്‍കിയതിെൻറ അടിസ്ഥാനത്തില്‍ അടുത്തുള്ള സി.സി ടി.വി കാമറ നിരീക്ഷച്ചതിൽനിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കഴിഞ്ഞദിവസം രാവിലെ 7.30 ഓടെ കരുനാഗപ്പള്ളി കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാൻഡിന് സമീപത്തുനിന്ന് യുവാവിനെ പിടികൂടി. പോക്‌സോ ആക്ട് പ്രകാരം കേസെടുത്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.