നഴ്‌സുമാര്‍ ആശുപത്രികളുടെ നട്ടെല്ല്- കെ.കെ. ശൈലജ

തിരുവനന്തപുരം: നഴ്‌സുമാര്‍ ആശുപത്രികളുടെ നട്ടെല്ലാണെന്ന് മന്ത്രി കെ.കെ. ശൈലജ‍. നിപ വൈറസ് ബാധയുണ്ടായപ്പോൾ നഴ്‌സുമാര്‍ നിര്‍വഹിച്ച സേവനം വിസ്മരിക്കാന്‍ കഴിയില്ല. കേരള ഗവ. നഴ്‌സസ് അസോസിയേഷന്‍ തിരുവനന്തപുരം വെസ്റ്റി​െൻറ 61ാമത് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ആര്‍ദ്രം ദൗത്യത്തി​െൻറ വിജയത്തിനുപിന്നില്‍ നഴ്‌സുമാര്‍ വഹിച്ച പങ്ക് വലുതാണ്. 1960 ലെ സ്റ്റാഫ് പാറ്റേണ്‍ മാറ്റി രോഗീസൗഹൃദമാക്കാനുള്ള നപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. നഴ്‌സുമാരുടെ ജോലിഭാരം കുറക്കുന്നതി​െൻറ ഭാഗമായി 1595 പുതിയ തസ്തികകളാണ് സര്‍ക്കാര്‍ സൃഷ്ടിച്ചത്. സംസ്ഥാനത്ത് ആദ്യമായി അഞ്ച് മെഡിക്കല്‍ കോളജുകളില്‍ ആര്‍.സി.സി മോഡല്‍ ചികിത്സ നല്‍കുന്നതി​െൻറ ഭാഗമായി 105 തസ്തിക അനുവദിച്ചു. ഇതില്‍ 55 എണ്ണം നഴ്‌സുമാരുടേതാണ്. പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റുന്നതി​െൻറ ഭാഗമായും തസ്തികകള്‍ സൃഷ്ടിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കെ.ജി.എന്‍.എ വെസ്റ്റ് ജില്ല സെക്രട്ടറി വസന്തകുമാരി, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. എം.എസ്. ഷർമദ്, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാര്‍, കെ.ജി.എന്‍.എ സംസ്ഥാന സെക്രട്ടറി പി. ഉഷാദേവി, പ്രസിഡൻറ് ടി. സുബ്രഹ്മണ്യം, കെ. ജ്യോതി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.