'അപ് ഡൗണ്‍ ആൻഡ്​ സൈഡ് വെയ്‌സ്' ഓസ്‌കറിലേക്ക്, 'ചായക്കടക്കാര‍െൻറ മന്‍കീ ബാത്ത്' മികച്ച ഡോക്യുമെൻററി

തിരുവനന്തപുരം: 11ാമത് രാജ്യാന്തര ഡോക്യുമ​െൻററി ഹ്രസ്വചിത്രമേളയിലെ മികച്ച ലോങ് ഡോക്യുമ​െൻററിയായി 'അപ് ഡൗണ്‍ ആൻഡ് സൈഡ് വെയ്‌സി'നെ തെരഞ്ഞെടുത്തു. അനുഷ്‌ക മീനാക്ഷി, ഈശ്വര്‍ ശ്രീകുമാര്‍ എന്നിവരാണ് ചിത്രത്തി​െൻറ സംവിധായകര്‍. നാഗാലാൻഡിലെ ഫേക്‌സിങ്ങിലെ നെല്‍കര്‍ഷകരുടെ ദുരിതജീവിതം പ്രമേയമാക്കിയ ഈ ചിത്രത്തിനാണ് ഓസ്‌കര്‍ നോമിനേഷന്‍. രണ്ടുലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. 'ആന്‍ എൻജിനീയേര്‍ഡ് ഡ്രീമി'നാണ് ഈ വിഭാഗത്തില്‍ രണ്ടാം സ്ഥാനം. ഷോര്‍ട്ട് ഡോക്യുമ​െൻററി വിഭാഗത്തില്‍ 'ചായക്കടക്കാര​െൻറ മന്‍കീ ബാത്ത്'നാണ് പുരസ്‌കാരം. നോട്ട് നിരോധനത്തി​െൻറ ദുരിതങ്ങള്‍ പേറേണ്ടിവന്ന സമൂഹത്തി​െൻറ നേര്‍ക്കാഴ്ചയൊരുക്കിയ ചിത്രം സംവിധാനം ചെയ്തത് സനു കുമ്മിളാണ്. 'മാധ്യമം' കടയ്ക്കൽ ലേഖകനായ സനുവി​െൻറ ആദ്യ ഷോർട്ട് ഡോക്യുമ​െൻററിയാണിത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. ആദിത്യ കെല്‍ഗാകര്‍ സംവിധാനം ചെയ്ത 'സൗണ്ട് പ്രൂഫ്' ആണ് മികച്ച ഹ്രസ്വചിത്രം. കുഞ്ഞില മാസിലാമണി സംവിധാനം ചെയ്ത 'ജി' ഈ വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടി. ഗോകുല്‍ ആര്‍. നാഥ് സംവിധാനം ചെയ്ത ഇട, ജി. ശങ്കര്‍ സംവിധാനം ചെയ്ത 'ഒരുക്കം' എന്നിവ മികച്ച കാമ്പസ് ചിത്രത്തിനുള്ള പുരസ്‌കാരം പങ്കിട്ടു. അഭിനവ ഭട്ടാചാര്യ സംവിധാനം ചെയ്ത ജമ്‌നാപാര്‍ ആണ് ഈ വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടിയത്. മികച്ച ഛായാഗ്രാഹകനുള്ള നവറോസ് കോണ്‍ട്രാക്ടര്‍ പുരസ്‌കാരത്തിന് പി.എസ്. വേണു അര്‍ഹനായി. 'സഹ്യ​െൻറ നഷ്ടം' എന്ന ഡോക്യുമ​െൻററിയാണ് അദ്ദേഹത്തിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ജേതാക്കള്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. സാംസ്‌കാരിക പ്രവര്‍ത്തകരെയും എഴുത്തുകാരെയും ഭീഷണികൊണ്ട് വരുതിയില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ചങ്കൂറ്റത്തോടെ പ്രതികരിക്കണമെന്ന് സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. സംവിധായകനായ കമല്‍, എഴുത്തുകാരായ എം.ടി, എം.എം. ബഷീര്‍, പ്രഭാവര്‍മ തുടങ്ങിയവര്‍ക്കെതിരെ ഭീഷണി ഉയര്‍ന്നപ്പോള്‍ കേരളം ഒറ്റക്കെട്ടായി പ്രതികരിച്ചു. വിമര്‍ശകര്‍ക്ക് ഉചിതമായ മറുപടിയാണ് പ്രഭാവര്‍മ നല്‍കിയത്. അതുപോലെ ചങ്കൂറ്റത്തോടെ പ്രതികരിക്കാന്‍ മീശ എന്ന നോവലി​െൻറ രചയിതാവ് എസ്. ഹരീഷും തയാറാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു. അഭിപ്രായങ്ങള്‍ തുറന്നുപറഞ്ഞ് അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുന്നതുവഴി മാത്രമേ സാംസ്‌കാരിക മറവിരോഗം ബാധിച്ചവരെ ചികിത്സിക്കാന്‍ സാധിക്കൂവെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. മേയര്‍ വി.കെ. പ്രശാന്ത്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍, സെക്രട്ടറി മഹേഷ് പഞ്ചു തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.