തിരുവനന്തപുരം: നഗരത്തിെല വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവ് ചില്ലറവിതരണത്തിനായി എത്തിക്കുന്നയാൾ ഷാഡോ പൊലീസിെൻറ പിടിയിലായി. തമിഴ്നാട് തേനി സ്വദേശി മുരുകേശൻ വീരുമാണ്ടിയെയാണ്(55) 17 കിലോ കഞ്ചാവുമായി കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലയിലെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം വ്യാപകമായ സാഹചര്യത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ആന്ധ്രയിൽ നിന്നുമാണ് കഞ്ചാവ് എത്തിച്ചിരുന്നത്. 'ഓർഡർ' അനുസരിച്ച് െട്രയിൻമാർഗമോ ബസ് മാർഗമോ കഞ്ചാവ് എത്തിക്കുകയാണ് പതിവ്. ഇയാളിൽ നിന്നും കഞ്ചാവ് വാങ്ങുന്നവരുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചുവരുകയാണ്. വരും ദിവസങ്ങളിലും സ്കൂൾ, കോളജ് കേന്ദ്രീകരിച്ചുള്ള ലഹരിവിൽപനക്കെതിരെ അന്വേഷണം നടത്തുമെന്ന് സിറ്റി പൊലീസ് കമീഷണർ പി. പ്രകാശ് അറിയിച്ചു. ഡി.സി.പി ആദിത്യെൻറ നിർദേശപ്രകാരം കൺേട്രാൾ റൂം അസി. കമീഷണർ വി. സുരേഷ് കുമാർ, കഴക്കൂട്ടം സി.ഐ എസ്.വൈ. സുരേഷ് കുമാർ, എസ്.ഐ സുധീഷ് കുമാർ, ൈക്രം എസ്.ഐ അജയകുമാർ, ഷാഡോ എസ്.ഐ സുനിൽ ലാൽ, എ.എസ്.ഐ ഗോപകുമാർ, സിറ്റി ഷാഡോ ടീം എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.