മന്ത്രി എ.കെ. ശശീന്ദ്രൻ സി.ഐ.ആർ.ടി സന്ദർശിച്ചു

തിരുവനന്തപുരം: മന്ത്രി എ.കെ. ശശീന്ദ്രൻ വെള്ളിയാഴ്ച പുണെയിലുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാൻസ്പോർട്ട് (സി.ഐ.ആർ.ടി) സന്ദർശിച്ചു. കേരളത്തിലെ ഈ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ബസ് ബോഡി കോഡ് അനുസരിച്ചുള്ള സർട്ടിഫിക്കേഷൻ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനായി സി.ഐ.ആർ.ടി ഡയറക്ടറും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും മന്ത്രി ചർച്ച നടത്തി. കേരളത്തിൽ ചില വാഹന ഉടമകൾ ഡീലർമാരിൽനിന്ന് വാങ്ങിയ ബസുകൾക്ക് ഇൗ കോഡ് പ്രകാരം അനുമതി ലഭ്യമാകാത്തതു സംബന്ധിച്ച് ചർച്ച നടത്തി. പുണെയിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ൈഡ്രവിങ് െട്രയിനിങ് റിസർച്ചും (ഐ.ഡി.ടി.ആർ) മന്ത്രി സന്ദർശിച്ചു. കേരളത്തിലെ ൈഡ്രവർമാർക്ക് പരിശീലനം ലഭ്യമാക്കുന്ന കാര്യവും ൈഡ്രവിങ് ടെസ്റ്റിങ് സ​െൻറർ സ്ഥാപിക്കുന്നത് സംബന്ധിച്ചും നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. ഗതാഗതവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ഗതാഗത കമീഷണർ കെ. പത്മകുമാർ, കെ.എസ്.ആർ.ടി.സി ചെയർമാൻ മാനേജിങ് ഡയറക്ടർ ടോമിൻ തച്ചങ്കരി എന്നിവരും മന്ത്രിയെ അനുഗമിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.